പ​ക്ഷാ​ഘാ​ത​ദി​നം: ജൂ​ബി​ലി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി
Tuesday, October 29, 2024 2:15 AM IST
തൃ​ശൂ​ർ: ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ പ​ക്ഷാ​ഘാ​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, ന്യൂ​റോ​ള​ജി അ​സോ. പ്ര​ഫ​സ​ർ ഡോ. ​ടി. ഹ​രി​സു​ത​ൻ, തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സ​തീ​ഷ് നാ​രാ​യ​ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ, ന്യൂ​റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ എ​മ​രി​റ്റ​സ് ഡോ. ​പി.​സി. ഗി​ൽ​വാ​സ്, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ന്യൂ​റോ​ള​ജി അ​സി. പ്ര​ഫ​സ​ർ ഡോ. ​പ്ര​ശാ​ന്ത് വ​ർ​ഗീ​സ്, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റും എ​ച്ച്ഒ​ഡി​യു​മാ​യ ഡോ. ​ഫി​ജു ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ബി​ലി​യി​ൽ 2003ൽ ​ആ​ദ്യ ത്രോ​ന്പോ​ലൈ​സി​സ് ഇ​ൻ​ജ​ക്‌​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം 21 വ​ർ​ഷ​ത്തി​നി​പ്പു​റം അ​നു​വ​ദ​നീ​യ​മാ​യ നാ​ല​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ചി​കി​ത്സ​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. ത്രോ​ന്പോ​ലൈ​സി​സ് ചി​കി​ത്സ​യു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ജൂ​ബി​ലി ഇ​ടം​നേ​ടി. മെ​ക്കാ​നി​ക്ക​ൽ ത്രോ​ന്പെ​ക്ട​മി ഉ​ൾ​പ്പെ​ടെ 400 ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ ചി​കി​ത്സ​ക​ളും ചെ​യ്തു. 24 മ​ണി​ക്കൂ​റും 365 ദി​വ​സം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, സി​ടി സ്കാ​ൻ, എം​ആ​ർ​ഐ സ്കാ​ൻ, ന്യൂ​റോ​ള​ജി , കാ​ത്ത്‌​ലാ​ബ് എ​ന്നീ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ഒ​രു​മി​ച്ചു​ള്ള പ്ര​വൃ​ത്തി​യി​ലൂ​ടെ​യാ​ണു രോ​ഗി​ക്കു ര​ക്ത​ത​ട​സം അ​ലി​യി​ക്കു​ന്ന ഇ​ൻ​ജ​ക്‌​ഷ​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത്.