ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം അ​ഞ്ചുമു​ത​ല്‍
Thursday, October 31, 2024 2:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 35-ാം ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ന​വം​ബ​ര്‍ 5, 6, 7, 8 തീ​യ​തി​ക​ളി​ലാ​യി സെ​ന്‍റ്മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട, ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ മു​കു​ന്ദ​പു​രം, ലി​റ്റി​ല്‍ ഫ്ളവ​ര്‍ കോ​ണ്‍​വെ​ന്‍റ് എ​ല്‍​പി ആ​ന്‍​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും.

11 സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ക്കു​ന്ന 200 അ​ധി​കം സ്റ്റേ​ജ് ഇ​ന​ങ്ങ​ളും നൂ​റി​ല​ധി​കം ര​ച​നാമ​ത്സ​ര​ങ്ങ​ളും ഉ​ള്‍​പ്പ​ടെ 351 ഇ​ന​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ലു​ള്ള​ത്. 34 ഇ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍മാ​ത്രമാണ് മത്സരിക്കാ ൻ. 34 ഇ​ന​ങ്ങ​ളി​ല്‍ ആ​രു​മി​ല്ല. 283 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്നു.

86 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് എ​ല്‍​പി​യു​പി ഹൈ​സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 6345 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 1270 വി​ദ്യാ​ര്‍​ഥി​ക​ളും യു​പി വി​ഭാ​ഗ​ത്തി​ല്‍ 1046 വി​ദ്യാ​ര്‍​ഥി​ക​ളും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 1235 വി​ദ്യാ​ര്‍​ഥി​ക​ളും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 1102 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

മൊ​ത്തം ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ 2732 പെ​ണ്‍​കു​ട്ടി​ക​ളും 1181 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 1294 വി​ദ്യാ​ര്‍​ഥി​ക​ളും അ​റ​ബി ക​ലോ​ത്സ​വ​ത്തി​ല്‍ 396 വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി. ​ആ​ന്‍​സ​ണ്‍ ഡൊ​മ​നി​ക്, സം​ഘാ​ട​ക​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​രാ​യ ബൈ​ജു കൂ​വ​പ​റ​മ്പി​ല്‍, അ​ജോ ജോ​ണ്‍, ജോയിന്‍റ് ക​ണ്‍​വീ​ന​ര്‍ റീ​ജ ജോ​സ്, വി​ക​സ​ന​സ​മി​തി ക​ണ്‍​വീ​ന​ര്‍ എം.​ജെ. ഷാ​ജി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​വി. ജ്യോ​തി​ഷ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​എ​സ്.​എ​ന്‍. മ​ഹേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.