നെടുങ്കണ്ടം: സംസ്ഥന സ്കൂള്‍ കായികമേളയില്‍ ജുഡോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടുക്കിയുടെ താരങ്ങള്‍ തിളങ്ങി. ജൂഡോയില്‍ സംസ്ഥാന തലത്തില്‍ മുന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ സബ് ജുണിയര് വിഭഗത്തില്‍ ഒന്നാംസ്ഥാനവും നേടിയാണ് ഇടുക്കിയുടെ താരങ്ങള്‍ തിളങ്ങിയത്.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാര്‍വതി പി. നായര്‍ (വെള്ളി), പവിത്ര സന്തോഷ് (സ്വര്‍ണം), ഒലിവിയ ബിനോയി (വെങ്കലം), അമൃത രാജിവ് (വെങ്കലം), സീനിയര്‍ വിഭാഗത്തില്‍ നയന സുരേഷ് (സ്വര്‍ണം), ബി.കെ. ദേവിക (വെങ്കലം), അവന്തിക (വെങ്കലം), അലീന ജോര്‍ജ് (വെങ്കലം), ഋഷി ശങ്കര്‍ (വെങ്കലം),
അഭിനവ് സുഭാഷ് (സ്വര്‍ണം), വി.ജെ. അര്ജുന് (വെങ്കലം), നന്ദു തോമസ് (വെള്ളി)എന്നിവരാണ് മെഡലുകള്‍ നേടിയത്. നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന്, ഡിസ്ട്രിക്ട് സ്പോര്‍ട്സ് അക്കാദമി എന്നിവിടങ്ങളിലെ താരങ്ങളാണ് ഇവര്‍. സൈജു ചെറിയന്‍, ഫ്രാങ്ക്ളിന് ഷാജി, ഷീന എന്നിവരാണ് ജില്ലാ ടീമിന്റെ പരിശീലകര്‍.
സീനിയര്‍ ഇന്ത്യന്‍ ടീം കോച്ചായ ടോണി ലീ, മരിയ ലീ, സച്ചിന് ജോണി എന്നിവരുടെ നേതൃത്തില്‍ നെടുങ്കണ്ടത്ത് ഇവര്‍ പരിശീലനം നേടിയിരുന്നു.