അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ജി​ല്ലാ ക​ലോ​ത്സ​വം: പ്ര​തി​ഷേ​ധം ശ​ക്തം
Sunday, November 10, 2024 3:37 AM IST
തൊ​ടു​പു​ഴ: ഇ​ത്ത​വ​ണ​ത്തെ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം ക​ഞ്ഞി​ക്കു​ഴി​യി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. 26 മു​ത​ൽ 30 വ​രെ ന​ങ്കി​സി​റ്റി ശ്രീ​നാ​രാ​യ​ണ എ​ച്ച്എ​സ്എ​സി​ലാ​ണ് ക​ലോ​ത്സ​വം. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്ത് ക​ലോ​ത്സ​വം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ട​വി​ട്ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ലോ​റേ​ഞ്ചി​ലും ഹൈ​റേ​ഞ്ചി​ലു​മാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ന്ന​ത്. അ​തി​നാ​ൽ ഈ ​വ​ർ​ഷം ലോ​റേ​ഞ്ചി​ലെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും സ്കൂ​ളി​ൽ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ തു​ട​ർ​ന്നുവ​ന്നി​രു​ന്ന പ​തി​വ് തെ​റ്റി​ച്ച് ഇ​ത്ത​വ​ണ ഹൈ​റേ​ഞ്ചി​ലേ​ക്ക് ക​ലോ​ത്സ​വം മാ​റ്റു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി 4,000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ​ക്കു​ന്ന​ത്.

മ​ത്സ​ര​വേ​ദി​ക​ൾ, താ​മ​സ​സൗ​ക​ര്യം, യാ​ത്രാ​സൗ​ക​ര്യം, ഭ​ക്ഷ​ണം, അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലെ ചി​കി​ത്സ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഹൈ​റേ​ഞ്ചി​ൽനി​ന്നും ലോ​റേ​ജി​ൽനി​ന്നും ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്തെ​ത്തു​ന്ന മ​ത്സ​രാ​ർ​ഥിക​ളു​ടെ പ്ര​ക​ട​ന​ത്തെ പോ​ലും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത്ത​വ​ണ വേ​ദി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി വൈ​കി​യാ​ണ് പ​ല​പ്പോ​ഴും മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് പ​ല​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

പ​രി​മി​ത​മാ​യ യാ​ത്രാസൗ​ക​ര്യ​ങ്ങ​ളും റോ​ഡു​ക​ളും രാ​ത്രി വൈ​കി​യു​ള്ള യാ​ത്ര​യെ ദു​രി​ത​ത്തി​ലാ​ക്കും. കു​ട്ടി​ക​ൾ​ക്ക​ട​ക്കം അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ലെ അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്താ​നാ​കൂ.

ഒ​ന്നോ ര​ണ്ടോ കു​ട്ടി​ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ചെ​റി​യ സ്കൂ​ളു​ക​ളാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന ഇ​വ​രു​ടെ യാ​ത്ര പ​ല​പ്പോ​ഴും ദു​രി​ത​ത്തി​ലാ​കും. അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ള്ള സ്ഥ​ല​ത്ത് ക​ലോ​ത്സ​വം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.