കു​ട്ടി​ക​ളി​ൽ പു​ഞ്ചി​രി വി​രി​യാ​ൻ "ചി​ന്ന ചി​ന്ന ആ​ശൈ' പ​ദ്ധ​തി
Sunday, November 10, 2024 3:37 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളു​ടെ ചു​ണ്ടി​ൽ പു​ഞ്ചി​രി വി​രി​യി​ക്കാ​ൻ "ചി​ന്ന ചി​ന്ന ആ​ശൈ' പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള 1084 കു​ട്ടി​ക​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി പ​റ​ഞ്ഞു.

വ​നി​താ ശി​ശു​വി​ക​സ​ന​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ജി​ല്ല​യി​ലെ 43 ചൈ​ൽ​ഡ് ഹോ​മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളി​ൽനി​ന്നു അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള 644 പെ​ണ്‍​കു​ട്ടി​ക​ളും 444 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​ത്.

സ​മ്മാ​നം ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ജി​ല്ല​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ idukki.nic.in സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണാം. ഹോം ​പേ​ജി​ലെ ബാ​ന​റോ നോ​ട്ടീ​സ് ടാ​ബി​ലെ അ​റി​യി​പ്പു​ക​ൾ ഓ​പ്ഷ​നോ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന ഗൂ​ഗി​ൾ ഫോ​മി​ൽ ചൈ​ൽ​ഡ് ഹോ​മു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ണ്ട്.

ഇ​തി​ൽനി​ന്നു താ​ത്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ സെ​ല​ക്‌ട് ചെ​യ്താ​ൽ ചൈ​ൽ​ഡ് ഹോ​മി​ലെ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ലി​സ്റ്റ് ല​ഭി​ക്കും. ആ ​പേ​ജി​ൽ കു​ട്ടി​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ കു​ട്ടി​യു​ടെ ഐ​ഡി ന​ന്പ​റും വ​യ​സും ജ​ൻ​ഡ​റും ആ​ഗ്ര​ഹ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. സ​മ്മാ​നം ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഒ​ന്നോ അ​തി​ൽ കൂ​ടു​ത​ലോ കു​ട്ടി​ക​ളെ സെ​ല​ക്ട് ചെ​യ്യാം. തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ, വി​ലാ​സം എ​ന്നി​വ ന​ൽ​ക​ണം.

സ​മ്മാ​നം ശി​ശു​ദി​ന​ത്തി​ൽ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് ചൈ​ൽ​ഡ് ഹോ​മു​ക​ളി​ൽ നേ​രി​ട്ടെ​ത്തി കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റാം. അ​ല്ലെ​ങ്കി​ൽ സെ​ല​ക്ട് ചെ​യ്യു​ന്ന കു​ട്ടി​യു​ടെ ഐ​ഡി ന​ന്പ​റും ജ​ന​ന​ത്തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി അ​ത​ത് ചൈ​ൽ​ഡ് ഹോ​മി​ലേ​ക്ക് കൊ​റി​യ​ർ ചെ​യ്യാം.

ചൈ​ൽ​ഡ് ഹോ​മു​ക​ളു​ടെ മേ​ൽ​വി​ലാ​സം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലോ ക​ള​ക്‌ട​റേ​റ്റി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മി​ലോ നേ​രി​ട്ട് എ​ത്തി​ക്കാം. സ​മ്മാ​ന​പ്പൊ​തി​യു​ടെ പു​റ​ത്ത് ചൈ​ൽ​ഡ് ഹോ​മി​ന്‍റെ പേ​ര്, കു​ട്ടി​യു​ടെ ഐ​ഡി ന​ന്പ​ർ, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം.

പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് 9656402182 എ​ന്ന ന​ന്പ​റി​ൽ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കാം. ചൈ​ൽ​ഡ് ഹോ​മു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മാ​യി പൊ​തു​വാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന, പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള സൈ​ക്കി​ൾ, ടി​വി പോ​ലു​ള്ള സ​മ്മാ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ലെ​യോ, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ​യോ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നേ​രി​ട്ടെ​ത്തി​ക്കു​ക​യോ ചെ​യ്യാം.

ഒ​രു കു​ട്ടി​യു​ടെ ആ​ഗ്ര​ഹം സ്പോ​ണ്‍​സ​ർ ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ൽ, കു​ട്ടി​യു​ടെ ഐ​ഡി അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ലി​സ്റ്റി​ൽനി​ന്നും ഒ​ഴി​വാ​കു​ന്ന രീ​തി​യി​ലാ​ണ് വെ​ബ്പേ​ജ് സജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ചൈ​ൽ​ഡ് ഹോ​മു​ക​ളി​ലെ​ത്തി​യ​വ​രു​ടെ ചെ​റി​യ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​വു​ള്ള​വ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.