ഹൊ​​റൈ​​സ​​ണ്‍ മോ​​ട്ടോ​​ഴ്‌​​സ് അ​​ഖി​​ലകേ​​ര​​ള വ​​ടം​​വ​​ലി മ​​ത്സ​​രം ഇ​​ന്നു തൊ​​ടു​​പു​​ഴ​​യി​​ല്‍
Saturday, November 9, 2024 4:00 AM IST
തൊ​​ടു​​പു​​ഴ: ഹൊ​​റൈ​​സ​​ണ്‍ മോ​​ട്ടോ​​ഴ്‌​​സും കേ​​ര​​ള വ​​ടം​​വ​​ലി അ​​സോ​​സി​​യേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന അ​​ഖി​​ല കേ​​ര​​ള വ​​ടം​​വ​​ലി മ​​ത്സ​​രം ഇ​​ന്നു വൈ​കു​ന്നേ​രം ആ​​റി​​നു വെ​​ങ്ങ​​ല്ലൂ​​ർ സോ​​ക്ക​​ര്‍ സ്‌​​കൂ​​ള്‍ മൈ​​താ​​ന​​ത്ത് ന​ട​ക്കും.

കാ​​ണി​​ക​​ള്‍​ക്കാ​​യി ഗാ​​ല​​റി ഒ​​രു​​ക്കു​​ന്ന ഇ​​ടു​​ക്കി​​യി​​ലെ ഏ​​ക വ​​ടം​​വ​​ലി മ​​ത്സ​​ര​​മാ​​ണി​​ത്. പു​​രു​​ഷ​ന്മാ​​ര്‍​ക്കും വ​​നി​​ത​​ക​​ള്‍​ക്കും പ്ര​​ത്യേ​​കം മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ട്. 455 കി​​ലോ കാ​​റ്റ​​ഗ​​റി​​യി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ര​​ണ്ടു ല​​ക്ഷം രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ന​​ല്‍​കു​​ന്ന​​ത്. ""സു​​ര​​ക്ഷി​​ത​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ക്കൂ, ജീ​​വ​​ന്‍ ര​​ക്ഷി​​ക്കൂ'' എ​​ന്ന സ​​ന്ദേ​​ശം ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് വ​​ടം​​വ​​ലി മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ഹൊ​​റൈ​​സ​​ണ്‍ ഗ്രൂ​​പ്പ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ബി​​ന്‍ ഷാ​​ജി ക​​ണ്ണി​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

മ​​ഞ്ഞ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ആ​​ന്‍​സി ജോ​​സ്, എ​​റ​​ണാ​​കു​​ളം ക്രൈം​​ബ്രാ​​ഞ്ച് എ​​സ്പി വി.​​ഐ. കു​​ര്യാ​ക്കോ​​സ്, തൊ​​ടു​​പു​​ഴ എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ആ​​ര്‍​ടി​​ഒ കെ.​​കെ. രാ​​ജീ​​വ്, തൊ​​ടു​​പു​​ഴ ഡി​​വൈ​​എ​​സ്പി ഇ​​മ്മാ​​നു​​വ​​ല്‍ പോ​​ള്‍, മ​​ഞ്ഞ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​വി. സു​​നി​​ല്‍, ഇ​​ടു​​ക്കി പ്ര​​സ്‌​​ക്ല​​ബ് പ്ര​​സി​​ഡ​ന്‍റ് വി​​നോ​​ദ് ക​​ണ്ണോ​​ളി,

തൊ​​ടു​​പു​​ഴ മ​​ര്‍​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​ന്‍റ് ടി.​​സി. രാ​​ജു, ഹൊ​​റൈ​​സ​​ണ്‍ ഗ്രൂ​​പ്പ് മാ​​നേ​​ജിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ ഷാ​​ജി ജെ. ​​ക​​ണ്ണി​​ക്കാ​​ട്ട്, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ര്‍ എ​​ബി​​ന്‍ ഷാ​​ജി ക​​ണ്ണി​​ക്കാ​​ട്ട്, ഹൊ​​റൈ​​സ​​ണ്‍ മോ​​ട്ടോ​​ഴ്‌​​സ് ഗ്ലോ​​ബ​​ല്‍ സി​​ഇ​​ഒ അ​​ല​​ക്‌​​സ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.