ക​ർ​ഷ​ക​ർ ഇ​ര​ക​ള​ല്ല; നാ​ടി​ന്‍റെ ന​ട്ടെ​ല്ല്
Saturday, November 9, 2024 4:00 AM IST
അ​ടി​മാ​ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഏ​ല​ക്ക സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​ൻ ത​ട്ടി​പ്പി​നി​ര​യാ​യി ക​ണ്ണീ​രും ഗ​ദ്ഗ​ദ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന കു​ടി​യേ​റ്റ​ക​ർ​ഷ​ക​രു​ടെ ക​ദ​ന​ക​ഥ ദീ​പി​ക ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശി​യ പ​ര​ന്പ​ര സം​ബ​ന്ധി​ച്ച് വി​വി​ധ ​തു​റ​ക​ളി​ലു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലേ​ക്ക്...

പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണം

ഇ​ത് കേ​വ​ല​മൊ​രു ത​ട്ടി​പ്പ് മാ​ത്ര​മാ​യി കാ​ണാ​നാ​വി​ല്ല. ഇ​തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ പി​ന്നി​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്ത​ണം. ആ​റു മാ​സ​ത്തോ​ളം ഏ​ല​ക്ക വാ​ങ്ങാ​ൻ ആ​ര് പ​ണം ന​ൽ​കി.

അ​വ​സാ​നം സ​മാ​ഹ​രി​ച്ച കോ​ടി​ക​ളു​ടെ ഏ​ല​ക്ക എ​വി​ടെപ്പോ​യി. മു​ഖ്യ​പ്ര​തി​യു​ടെ ഡ്രൈ​വ​റു​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ
(ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ഹൈ​റേ​ഞ്ച്
സം​ര​ക്ഷ​ണ​സ​മി​തി)

വ​ഞ്ചി​ത​രാ​യത് മു​ന്നൂ​റോ​ളം ക​ർ​ഷ​ക​ർ

ക​ർ​ഷ​ക​ർ ന​ൽ​കി​യ ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​ണം അ​വ​ർ​ക്കു ല​ഭി​ക്ക​ണം. എ​ന്‍റെ അ​റി​വി​ൽ മു​ന്നൂ​റോ​ളം ക​ർ​ഷ​ക​ർ വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ട്. അ​വ​ർ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ സ​ന്പാ​ദ്യ​മാ​ണ് ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്.

പ്ര​തി​യു​ടെ പ​ക്ക​ൽനി​ന്നു ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മാ​യ തു​ക തി​രി​കെ ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം.

സി.​കെ. ​പ്ര​സാ​ദ്
(ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം,
അ​ടി​മാ​ലി)

ഇ​ഡി അന്വേഷിക്കണം

200 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് ല​ഭി​ച്ച പ​രാ​തി​ക​ൾ കു​റ​വാ​ണ്. എ​ല്ലാ​വ​ർ​ക്കും ജി​എ​സ്ടി ബി​ല്ലു​ക​ൾ ത​ട്ടി​പ്പ് സം​ഘം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ ഏ​ല​ക്ക എ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന് സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണം. ഇ​തു വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ള്ള പ​ണം എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്, അ​ല്ലെ​ങ്കി​ൽ ഏ​ല​ക്ക എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തും ക​ണ്ടെ​ത്ത​ണം.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ വി​ദ​ഗ്ധ​മാ​യി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​താ​യാ​ണ് സൂ​ച​ന. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ഡിക്ക് കൈ​മാ​റ​ണം.

സ​ന്തോ​ഷ് മാ​ധ​വ​ൻ
(എ​സ്എ​ൻ​ഡി​പി പ്ര​തി​നി​ധി)

മ​ക്ക​ളു​ടെ വി​വാ​ഹം മു​ട​ങ്ങി​

പ​ല​രോ​ടും സം​ഘ​ട​നാ​ത​ല​ത്തി​ൽത്ത​ന്നെ ഇ​വ​ർ​ക്ക് ഏ​ല​ക്ക കൊ​ടു​ക്ക​രു​ത്, ഇ​ങ്ങ​നെ ഒ​രു ക​ച്ച​വ​ടം ഇ​ല്ല ത​ട്ടി​പ്പാ​ണ് എ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ല​രും ച​തി​യി​ൽ വീ​ണു​പോ​യി.​ആ​ദ്യ​മൊ​ക്കെ കൂ​ടു​ത​ൽ പ​ണം ന​ൽ​കി ക​ർ​ഷ​ക​രെ സ്വാ​ധീ​നി​ച്ചു.

പി​ന്നീ​ടാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. ഇ​തി​നു പി​ന്നി​ൽ ഒ​രു വ്യ​ക്തി ത​ന്നെ​യാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ചി​ല ക​ർ​ഷ​ക​രു​ടെ മ​ക്ക​ളു​ടെ വി​വാ​ഹം വ​രെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം.​ ജി​ല്ല​യി​ൽ മൂ​ന്നോ നാ​ലോ വ​ർ​ഷം കൂ​ടു​ന്പോ​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

കെ.​ആ​ർ.​ വി​നോ​ദ്
(കെ​വി​വി​ഇ​എ​സ് ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്)

കി​ട​പ്പാ​ടം വ​രെ വി​ൽ​ക്കേ​ണ്ട അവസ്ഥ

ഏ​ല​ക്ക ത​ട്ടി​പ്പ് ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ത്തു​ക​ള​ഞ്ഞു. ക​ടം​വീ​ട്ടാ​ൻ കി​ട​പ്പാ​ടം വ​രെ വി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. നി​ത്യ​വൃ​ത്തി​ക്ക് വ​ക​യി​ല്ലാ​ത്ത​വ​ർ പോ​ലും ത​ട്ടി​പ്പി​നി​ര​യാ​യി.

വ​ലി​യ തു​ക പാ​ട്ടം ന​ൽ​കി ഏ​ല​ത്തോ​ട്ടം ഏ​റ്റെ​ടു​ത്ത് പ​രി​പാ​ലി​ച്ചു​വ​ന്ന​വ​ർ വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​യി.

ഉ​ള്ള സ്ഥ​ലം വി​റ്റും പ​ല​രും ക​ടം വീ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി പോ​ലീ​സും സ​ർ​ക്കാ​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം.

അ​ല​ക്സ് തോ​മ​സ് (എ​സ്എം​വൈ​എം
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്)

ക​ർ​ശ​ന ന​ട​പ​ടി വേണം

ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട പ​ണം അ​വ​രു​ടെ കൈ​ക​ളി​ൽത്ത​ന്നെ എ​ത്ത​ണം. ഇ​ട​ത്ത​രം ക​ർ​ഷ​ക​രാ​ണ് കൂ​ടു​ത​ലാ​യും കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഏ​ല​ക്ക സം​ഭ​രി​ച്ച​ത്.

കൂ​ടു​ത​ൽ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ ഈ ​ത​ട്ടി​പ്പി​നി​ര​യാ​കു​ക​യാ​യി​രു​ന്നു.​ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണം.

ര​മ്യ റെ​നീ​ഷ് (പ്ര​സി​ഡ​ന്‍റ് കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത്)

ത​ട്ടി​പ്പുകേ​സ് മാ​ത്ര​മാ​യി ല​ഘൂ​ക​രി​ക്കരുത്

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. നി​ര​വ​ധി​പ്പേ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ത​ട്ടി​പ്പ് കേ​സ് മാ​ത്ര​മാ​യി ഇ​തി​നെ ല​ഘൂ​ക​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും കോ​ടി രൂ​പ​യു​ടെ ഏ​ല​ക്ക എ​വി​ടെ വി​റ്റു.

ഏ​തെ​ങ്കി​ലും രാ​ജ്യ​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണം. വെ​റു​മൊ​രു ത​ട്ടി​പ്പ് കേ​സാ​യി മാ​ത്രം ഇ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

വി.​എ​ൻ.​ സു​രേ​ഷ് (ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

കർഷകർ കടുത്ത​ പ്രതിസന്ധിയിൽ

ത​ട്ടി​പ്പി​നു​ശേ​ഷം നാ​ട് അ​തിരൂ​ക്ഷ​മാ​യ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രാ​ളു​ടെ കൈ​യി​ൽ പോ​ലും പൈ​സ​യി​ല്ലാ​ത്ത സ്ഥി​തി​യാ​യി.

കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വ​ള​വും പ്ര​തി​രോ​ധ​മ​രു​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വാ​ങ്ങാ​ൻ​പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ ക​ർ​ഷ​ക​ർ ന​ട്ടം തി​രി​യു​ക​യാ​ണ്.

ബി​ജു ജോ​സ​ഫ് (ക​ർ​ഷ​ക​ൻ)

ഭാര്യയുടെ വി​ദേ​ശ​യാ​ത്ര​ മു​ട​ങ്ങി​

ഭാ​ര്യ​യെ ജോ​ലി​ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് വി​ടു​ന്ന​തി​നു മ​റ്റൊ​രാ​ളി​ൽനി​ന്ന് എ​ടു​ത്തു സൂ​ക്ഷി​ച്ച ഏ​ല​ക്ക​യാ​ണ് ത​ട്ടി​പ്പ് സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​തോ​ടെ വി​ദേ​ശ​യാ​ത്ര​യും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​രാ​തി മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
അ​തി​നാ​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല. മ​റ്റ് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ച്ചാ​ലെ സ​ത്യം പു​റ​ത്തു​വ​രൂ.

ഫി​ലി​പ്പ് വ​ർ​ഗീ​സ് (ക​ർ​ഷ​ക​ൻ)

പി​ന്നി​ൽ ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക്

തു​ട​ക്ക​ത്തി​ൽ ഇ​തു ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​യി​ല്ല. പി​ന്നീ​ടാ​ണ് ഇ​തൊ​രു സം​ഘ​ടി​ത​മാ​യ ത​ട്ടി​പ്പാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഒ​രു ചെ​യി​ൻ പോ​ലെ​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക് ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് വ​രു​ന്ന തു​ക​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യ​ല്ല എ​ത്തു​ന്ന​ത്.

പാ​റ​ത്തോ​ട്,പ​ണി​ക്ക​ൻ​കു​ടി, കൊ​ന്പൊ​ടി​ഞ്ഞാ​ൽ എ​ന്നീ മേ​ഖ​ല​യി​ലു​ള്ള ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്.​സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. കേ​സ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി മാ​റും. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പ്പി​ക്ക​ണം. ന​ഷ്ട​പ്പെ​ട്ടു​പോ​യ തു​ക തി​രി​കെ ല​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം.

ബോ​ബ​ൻ ജോ​സ​ഫ് (ക​ർ​ഷ​ക​ൻ)