ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, November 8, 2024 4:08 AM IST
അ​ടി​മാ​ലി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ന്നു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യി ക​ള്ളാ​ട്ടു​ക്കു​ഴി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സെ​ബാ​ൻ ആ​തി​ര-പ്ര​സി​ഡ​ന്‍റ്, സു​നി​ൽ-സെ​ക്ര​ട്ട​റി, ബി​ജോ മ​ങ്ങാ​ട്ട് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.