ഇ​ടു​ക്കി മെ​ഡി​. കോ​ള​ജ് അ​വ​ഗ​ണ​ന​യി​ൽ; യു​ഡി​എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്
Friday, November 8, 2024 4:08 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കാ​ത്ത പ​ക്ഷം സ​മ​ര​ങ്ങ​ളാ​രം​ഭി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ടു​ക്കി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ക‌്ഷലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​ട്ടി​ല്ല. ഒ ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​രും രോ​ഗി​ക​ളും ഇ​തു​മൂ​ലം വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണ​ക്കു​റ​വ് പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​യും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രോ​ടൊ​പ്പം സീ​നി​യേ​ഴ്സാ​യ പ്ര​ഫ​സ​ർ​മാ​രേ​യും ആ​വ​ശ്യ​മാ​യ പാ​രാ​മെ​ഡി​ക്ക​ൽ സ്‌​റ്റാ​ഫു​ക​ളെയും നി​യ​മി​ക്ക​ണം. എം​ആ​ർ​ഐ സ്ക്വാ​നിം​ഗ് സം​വി​ധാ​നം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം.

കി​ട​പ്പു രോ​ഗി​ക​ൾ​ക്കു പു​റ​മേ ആ​വ​ശ്യ​മാ​യ എ​ല്ലാ രോ​ഗി​ക​ൾ​ക്കും സി​ടി സ്ക്വാ​ൻ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. മ​രു​ന്നു​ക​ളു​ടെ കു​റ​വു​മൂ​ലം രോ​ഗി​ക​ളെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ പ​രി​ഹ​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളെ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​എ​ച്ച്ആ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യം തി​രു​ത്തി ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 16ന് ​രാ​വി​ലെ 10.30ന് ​ചെ​റു​തോ​ണി ടൗ​ൺ​ഹാ​ളി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​നി​ൽ 400 പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ 11, 12 തീ​യ​തി​ക​ളി​ൽ കൂ​ടു​ന്ന​തി​നും നി​ശ്ച​യി​ച്ചു.

ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക ​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ൺ​വീ​ന​ർ പ്ര​ഫ.​എം.​ജെ. ​ജേ​ക്ക​ബ്, ക​ൺ​വീ​ന​ർ ജോ​യി കൊ​ച്ചുക​രോ​ട്ട്, തോ​മ​സ് മൈ​ക്കി​ൾ, നോ​ബി​ൾ ജോ​സ​ഫ്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, എം.​കെ. ന​വാ​സ്, സാം ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.