കൗ​തു​ക​മാ​യി സ്കൂ​ബാ ഡൈ​വിം​ഗ്
Friday, November 8, 2024 3:55 AM IST
കു​ട​യ​ത്തൂ​ർ: ആ​ഴ​ക്ക​യ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പു​ഴ​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ സാ​ഹ​സി​ക​മാ​യി ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രു​മാ​യ അ​ഗ്നി​ര​ക്ഷാസേ​ന​യി​ലെ സ്കൂ​ബ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ പ​രി​ശീ​ല​നം മലങ്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

100 അ​ടി താ​ഴ്ച​യി​ൽവ​രെ മു​ങ്ങി ക​ഴി​വ് തെ​ളി​യി​ച്ച സ്കൂ​ബ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജ​ലാ​ശ​യ​ത്തി​ലും പു​ഴ​ക​ളി​ലും ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കു​ക എ​ന്നതായിരുന്നു ക്യാന്പിന്‍റെ ല​ക്ഷ്യം.

ഫ​യ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ആ​റോ​ളം ഡി​ങ്കി ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ടി​ആ​ർ വാ​ഹ​ന​വും അ​തി​ൽ സജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി.

ജി​ല്ല​യി​ലെ ഏ​ഴ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കേ​ര​ള​ത്തി​ലെ മി​ക​ച്ച അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടെ​ണ്ട​റും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ. ഷി​നോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ ഷി​യാ​സ്, കു​ട​യ​ത്തൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, തൊ​ടു​പു​ഴ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​നു സെ​ബാ​സ്റ്റ്യ​ൻ, ഒ.​കെ. വേ​ണു, സു​മോ​ദ്, ടി.​കെ അ​ബ്ദു​ൽ അ​സീ​സ്, എം.​എ​സ്.​അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ടി.​കെ.​വി​നോ​ദ് സെ​മി​നാ​ർ ന​യി​ച്ചു. അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി എ​ച്ച്എ​സ്എ​സ്, കു​ട​യ​ത്തൂ​ർ സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ തു​ട​ങ്ങി​യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.