എ​ഴു​കും​വ​യ​ല്‍ അ​രു​ണ്‍ അ​ലോ​ഷ്യ​സ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്
Tuesday, September 17, 2024 12:08 AM IST
നെ​ടു​ങ്ക​ണ്ടം: എ​ഴു​കും​വ​യ​ല്‍ അ​രു​ണ്‍ അ​ലോ​ഷ്യ​സ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഴു​കും​വ​യ​ല്‍ ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വോ​ണ നാ​ളി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

ക​രാ​റു​കാ​ര​ന്‍ പ​ണി ഏ​റ്റെ​ടു​ത്ത​ശേ​ഷം റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് ര​ണ്ട​ര വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. മ​ഴ പെ​യ്യു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ല്‍ ദു​രി​ത​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും ക​രാ​ര്‍ ലം​ഘ​ന​വും ന​ട​ത്തി​യ കോ​ണ്‍​ട്രാ​ക്റ്റ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക, റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും അ​ധി​കാ​രി​ക​ളും നി​സം​ഗ​ത വെ​ടി​യു​ക, റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക എ​ന്നീ അ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ആ​ന്‍റ​ണി പു​ന്നാ​മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി, ഡി​സി​സി അം​ഗം റെ​ജി ഇ​ലി​പ്പു​ലി​ക്കാ​ട്ട്, നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​മ്പ​ഴ​ത്തി​നാ​ല്‍, സെ​ക്ര​ട്ട​റി അ​നി​ല്‍ ക​ാട്ടൂ​പ്പാ​റ, നേ​താ​ക്ക​ളാ​യ ജി​ജോ മ​ര​ങ്ങാ​ട്ട്, സി​നോ തീ​യാ​നി​യി​ല്‍, അ​നീ​ഷ് കു​ന്ന​ത്തൂ​ര്‍, ടി​മി​ല്‍ പ​ള്ളി​യാ​ടി​യി​ല്‍, ജി​നു പു​ളി​ക്ക​ല്‍, ഷാ​ജി പു​ളി​ക്ക​ത്തൊ​ണ്ടി​യി​ല്‍, ജെ​യ്സ് മ​ടി​ക്കാ​ങ്ക​ല്‍, ജി​ജി കൊ​ച്ചു​പ​റ​മ്പി​ല്‍, സു​നി​ല്‍ ഈ​ഴ​ക്കു​ന്നേ​ല്‍, ആ​ല്‍​ബ​ര്‍​ട്ട് ചി​ന്താ​ര്‍​മ​ണി, അ​ജി​ത് സാ​ബു, അ​ഡ്വ. സ​ജി ഒ​ഴു​ക​യി​ല്‍, ആ​ല്‍​ബ​ര്‍​ട്ട് പ​റ​യാ​ങ്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.