മ​ണി​പ്പുര്‍ സം​ഘ​ര്‍​ഷം: ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി
Wednesday, October 2, 2024 7:23 AM IST
ആ​ല​പ്പു​ഴ: മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷം അ​ണ​യാ​തെ തു​ട​രു​ന്ന​തി​ല്‍ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫോ​റം അ​തീ​വ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. നാ​ളി​തു​വ​രെ ക​ലാ​പ​ത്തി​ല്‍ ഇ​രു​ന്നൂ​റ്റി ഇ​രു​പ​തി​ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 11,000ത്തി​ല്‍ ഏ​റേ വീ​ടു​ക​ള്‍ ക​ത്തിന​ശി​ക്കു​ക​യും ചെ​യ്തു. 360 ല്‍ ​ഏ​റേ ദേ​വാ​ല​യ​ങ്ങ​ള്‍ അ​ഗ്‌​നിക്കി​ര​യാ​ക്കി. അ​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​ല്‍ വ​ലി​യ ഉ​ത്കണ്ഠ ഉ​ണ്ടെ​ന്ന് ക്രി​സ്ത്യ​ന്‍ ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ലാ​പ​ത്തി​ല്‍ ക​ത്തി​ച്ചുക​ള​ഞ്ഞ ദേ​വാ​ല​യ​ങ്ങ​ള്‍​ക്കും വീ​ടു​ക​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സെന്‍റ് മേ​രീ​സ് മ​ല​ങ്ക​ര കത്തോലിക്കാ പള്ളി വി​കാ​രി ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ഗീ​സ് കു​രി​ശി​ങ്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി. ടോ​മി ഈ​പ്പ​ന്‍, ജോ​സ​ഫ് സി. ​മ​റ്റം, ടോ​മി മ​ല​യി​ല്‍, ജോ​ണ്‍ വി. ​ജോ​ര്‍​ജ്, ജേ​ക്ക​ബ് അ​റ​യ്ക്ക​ല്‍, ഐ​വാ​ന്‍ ര​ത്തി​നം, ലാ​ല​ച്ച​ന്‍ അ​റ​യ്ക്ക​ല്‍, പ​യ​സ് നെ​റ്റോ, ജോ​ര്‍​ജ് അ​റ​യ്ക്ക​ല്‍, ആ​ന്‍റണി എ​സ്‌​. കാ​ര്‍​ഡ്, പി.​ജെ. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.