ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, October 2, 2024 7:23 AM IST
ആലപ്പു​ഴ: ന​ഗ​ര​സ​ഭ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍പ്പെടു​ത്തി ഒപി ബ്ലോ​ക്ക്, 400 ഓ​ളം കി​ട​പ്പുരോ​ഗി​ക​ള്‍, മാ​ന​സി​ക രോ​ഗാ​ശു​പ​ത്രി, ന​ഴ്‌​സിം​ഗ് കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ദ്ര​വ​മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാന്‍റിന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് നിർവഹിക്കും.

ര​ണ്ടി​ന് ആ​രം​ഭി​ച്ച് 2025 മാ​ര്‍​ച്ച് 31 വ​രെ നീ​ണ്ടുനി​ല്‍​ക്കു​ന്ന മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം ഘ​ട്ട കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്.
ഇ​ല​ക്ട്രോ കൊ​യാ​ഗു​ലേ​ഷ​ന്‍ (ഇ ​കി​ഡ്) സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ 240 ല​ക്ഷം ലി​റ്റ​ര്‍ ക​പ്പാ​സി​റ്റി​യു​ള്ള പ്ലാ​ന്‍റ് 3.05 കോ​ടി രൂ​പ​യാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വേ​ണാ​ട് ഡി​സൈ​നേ​ഴ്‌​സ് ആ​ൻഡ് കോ​ണ്‍​ട്രാ​ക്‌​റ്റേ​ഴ്‌​സാ​ണ് ക​രാ​ര്‍ ക​മ്പ​നി.

ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ധി​യി​ല്‍ താ​ഴെ വ​രു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​ജ​ലം പു​ന​രു​പ​യോ​ഗ​ത്തി​നാ​യി ടോ​യ്‌​ല​റ്റ് ഫ്ളഷി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഒ​രു അ​ള്‍​ട്രാ ഫി​ല്‍​റ്റ​റേ​ഷ​ന്‍ യൂ​ണി​റ്റ് കൂ​ടി ന​ഗ​ര​സ​ഭ 50 ല​ക്ഷം രൂ​പ കൂ​ടി വ​ക​യി​രു​ത്തി സ്ഥാ​പി​ക്കും.

എ​ച്ച്. സ​ലാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​പി കെ.സി. വേ​ണു​ഗോ​പാ​ല്‍, എം​എ​ല്‍​എമാ​രാ​യ പി.പി. ചി​ത്ത​ര​ഞ്ജ​ന്‍, ദ​ലീ​മ ജോ​ജോ, ര​മേ​ശ് ചെ​ന്നി​ത്ത​ല, യു. ​പ്ര​തി​ഭ, തോ​മ​സ് കെ. ​തോ​മ​സ്, എം.എ​സ്. അ​രു​ണ്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.കെ. ജ​യ​മ്മ സ്വാ​ഗ​തം​ആ​ശം​സി​ക്കും.