എടത്വ: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ഇ. ജോൺ ജേക്കബിന്റെ 46-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
അസംഘടിതരായി ചിതറിക്കി ടന്നിരുന്ന നെല്‍കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ നിരവധി കര്‍ഷക സമരങ്ങളുടെ മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന് പോരാടി നെല്‍കര്‍ഷകര്‍ക്കു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത അവരുടെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഇ. ജോണ്‍ ജേക്കബ് എന്ന് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം പറഞ്ഞു. കേരള കോണ്‍ഗസിന്റെ എംഎല്‍എ എന്ന നിലയില്‍ നിയമസഭയ്ക്കകത്ത് ഷര്‍ട്ട് ഇടാതെയും പുറത്ത് മീശ വടിക്കാതെയും കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങളിലൂടെയാണ് കര്‍ഷകര്‍ അവകാശങ്ങള്‍ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു. റെജി ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. റോയി ഊരാംവേലി, സാബു തോട്ടുങ്കല്‍, തോമസുകുട്ടി മാത്യു, സണ്ണി തോമസ് കളത്തില്‍, ടെഡി സഖറിയ, ഷാജി തോട്ടുകടവന്‍, ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍, ജെയിന് മാത്യു, രേഷ്മ ജോണ്സണ്, ജോബിള്‍ പെരുമാള്‍, ബൈജു ജോസ്, സി.റ്റി. തോമസ്, അരുണ്‍ ഫിലിപ്പ്, അശോകന് എന്നിവര്‍ പ്രസംഗിച്ചു.
മങ്കൊമ്പ്: കേരള കർഷക യൂണിയൻ കൈനകരി മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് സ്ഥാപക വൈസ് ചെയർമാൻ ഇ. ജോൺ ജേക്കബ് അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് ബാബു കണിച്ചേരിത്തുണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് ചാക്കോ, സജി ചവറ, ജിജപ്പൻ കൊലവന്തറ, കെ.സി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.