ലോ​ക രോ​ഗീസു​ര​ക്ഷാവാ​രാ​ച​ര​ണ‌​ത്തി​ന് ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ തു​ട​ക്ക​മാ​യി
Thursday, September 19, 2024 3:01 AM IST
തി​രു​വ​ല്ല: ലോ​ക രോ​ഗീസു​ര​ക്ഷാവാ​രാ​ച​ര​ണം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ, ക്വാ​ളി​റ്റി, ന​ഴ്സിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വാ​രാ​ച​ര​ണ​ത്തി​ൽ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താനു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ ജോം​സി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ.​ തോ​മ​സ് വ​ർ​ഗീ​സ്, ക്വാ​ളി​റ്റി വി​ഭാ​ഗം മേ​ധാ​വി ഡോ.​ എ​ലി​സ​ബ​ത്ത് വ​ർ​ക്കി ചെ​റി​യാ​ൻ, ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ.​ റി​ജു മാ​ത്യു, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മി​നി സാ​റ തോ​മ​സ്, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ റോ​സി മാ​ഴ്സ​ൽ, എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി സു​ധാ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ​ർ മ​ത്സ​ര​വും രോ​ഗി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ക്വി​സ് മ​ത്സ​ര​വും മെ​ഡി​ക്ക​ൽ - അ​ലൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ സ​മാ​പി​ക്കു​ന്ന രീ​തി​യി​ൽ സൈ​ക്കി​ൾ റാ​ലി​യും നാ​ളെ 2.30ന് ​തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് തെ​രു​വുനാ​ട​ക​വും സം​ഘ​ടി​പ്പി​ക്കും.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ചി​കി​ത്സ -പ​രി​ച​ര​ണ രീ​തി​ക​ൾമൂ​ലം രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​വാ​നും രോ​ഗ​ങ്ങ​ളു​ടെ പ​ക​ർ​ച്ച നി​യ​ന്ത്രി​ക്കു​വാ​നും ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന 2019 ലാ​ണ് ലോ​ക രോ​ഗി സു​ര​ക്ഷാദി​നം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി രോ​ഗ​നി​ർ​ണ​യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് 2024ലെ ​ലോ​ക രോ​ഗി സു​ര​ക്ഷാ ദി​ന​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം.