സ്നേ​ഹ​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്ക​ണം: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കൂ​റി​ലോ​സ്
Wednesday, September 18, 2024 2:51 AM IST
തി​രു​വ​ല്ല: സ്നേ​ഹ​ത്തി​ലൂ​ടെ മാ​ത്ര​മേ ഏ​തു പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കൂ​വെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പി.​എ​ൻ.​ ന​മ്പൂ​തി​രി ഫൗ​ണ്ടേ​ഷ​ൻ ഇ​ള​മ​ൺ മ​ന​യി​ൽ ന​ട​ത്തി​യ സ​ഹ​നാ​വ​വ​തു മാ​ന​വ മൈ​ത്രീ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​യ​ർ​മാ​ൻ ഡോ.​ ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ.​ കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​ബി.​എ​സ്.​ ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

സൂ​ര്യ​കാ​ല​ടി സു​ബ്ര​ഹ്മ​ണ്യ​ൻ ഭ​ട്ട​തി​രി​പ്പാ​ട്, ഇ​മാം അ​ൽ ഫാ​ഫി​സ് മു​ഹ​മ്മ​ദ് റി​ഫാ​ൻ ബാ​ഖ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​നോ​ജ് ചാ​ക്കോ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. ​മാ​ത്യു, എം. ​സ​ലിം, വൈ​എം​സി​എ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, ട്ര​ഷ​റർ മു​ര​ളീധ​ര​ൻ നാ​യ​ർ, പ്ര​ഫ. എ.​ടി ളാ​ത്ത​റ, സു​രേ​ഷ് ന​മ്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.