സ​ന്യാ​സം സ​ഭ​യു​ടെ അ​ടി​ത്ത​റ: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ
Thursday, September 19, 2024 2:50 AM IST
തി​രു​വ​ല്ല: സ​ന്യാ​സ​മാ​ണ് സ​ഭ​യു​ടെ നി​ല​നി​ല്പെ​ന്നും സ​ന്യാ​സം ന​ഷ്ട​പ്പെ​ടു​ന്നി​ട​ത്ത് സ​ഭ ദു​ർ​ബ​ല​പ്പെ​ടു​മെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ.
മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീസ​മൂ​ഹം ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​മൂ​ഹ​ബ​ലി മ​ധ്യേ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​കയായി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തു സ​ഭ​യു​ടെ അ​ടി​സ്ഥാ​ന​വും സ​ന്യാ​സ​മാ​ണ്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ന് മു​ന്പു​ത​ന്നെ മാ​ർ ഇ​വാ​നി​യോ​സ് പി​താ​വ് സ​ന്യാ​സ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നു.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ ദു​ർ​ബ​ല​പ്പെ​ടു​ന്നു എ​ന്ന് പ​റ​യു​മ്പോ​ൾ ആ​ദ്യം അ​വി​ടെ ദു​ർ​ബ​ല​പ്പെ​ടു​ന്ന​ത് സ​ന്യാ​സം ത​ന്നെ​യാ​ണ്. ജീ​വി​തം പ​രി​ത്യാ​ഗ​ത്തി​ന്‍റെ നാ​ളു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ടു​വാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​കു​ന്നു.

സ​ഭാസം​വി​ധാ​നം മാ​നു​ഷി​ക സം​വി​ധാ​നം ച​ട്ട​ക്കൂ​ട്ടി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ലാ​ണി​തെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. ഇ​തു​മൂ​ലം സ​ന്യാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചൈ​ത​ന്യം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​സ​മൂ​ഹം സാ​ർ​വ​ത്രി​ക സ​ഭ​യ്ക്കുത​ന്നെ ഒ​രു പാ​ഠ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.