ക​ട​ലു​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ വി​ക​സ​ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്നു
Sunday, November 10, 2024 6:15 AM IST
കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ന്‍റെ വി​ക​സ​ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്നു. 500 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പ്ലാ​റ്റ്ഫോം വീ​തി​യും ഉ​യ​ര​വും കൂ​ട്ടി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത്. ഇ​വി​ടെ സ്റ്റേ​ഷ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

10 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ല​കൊ​ള്ളു​ന്ന ഒ​ന്നാം പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൂ​ർ​ണ​തോ​തി​ൽ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി​യ ശേ​ഷം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തും.

തു​ട​ർ​ന്നാ​കും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക. ക​ട​ലു​ണ്ടി സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോം 5.5 മീ​റ്റ​റാ​യി​രു​ന്നു വീ​തി. ഇ​തു ഒ​ന്ന​ര മീ​റ്റ​ർ കൂ​ടി കൂ​ട്ടി ഏ​ഴ് മീ​റ്റ​റാ​ക്കി​യാ​ണു വി​ക​സി​പ്പി​ച്ച​ത്. റെ​യി​ൽ​പാ​ള​ത്തി​ൽ നി​ന്നു നേ​ര​ത്തേ 42 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന പ്ലാ​റ്റ്ഫോം 85 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഹൈ ​ല​വ​ൽ പ്ലാ​റ്റ്ഫോ​മാ​യി മാ​റി.