മ​ല​യോ​ര ഹൈ​വേ : മ​ല​പു​റം-​കോ​ട​ഞ്ചേ​രി റീ​ച്ചി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു
Sunday, November 10, 2024 6:15 AM IST
കോ​ട​ഞ്ചേ​രി: മ​ല​യോ​ര ഹൈ​വേ​യു​ടെ തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​വ​സാ​ന റീ​ച്ചാ​യ മ​ല​പു​റം-​കോ​ട​ഞ്ചേ​രി ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത 766-ലെ ​മ​ല​പു​റ​ത്ത് നി​ന്നാ​രം​ഭി​ച്ച് 6.832 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്കോ​ത്ത്, തെ​യ്യ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് കോ​ട​ഞ്ചേ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മ​ല​യോ​ര ഹൈ​വേ റീ​ച്ച്.

കോ​ട​ഞ്ചേ​രി ടൗ​ണി​ൽ നി​ന്ന്‌ കാ​പ്പാ​ട്-​തു​ഷാ​ര​ഗി​രി-​അ​ടി​വാ​രം സം​സ്ഥാ​ന​പാ​ത​യു​മാ​യി ഈ ​പാ​ത സം​യോ​ജി​ച്ച് മ​ല​യോ​ര ഹൈ​വേ​യു​ടെ ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ചു​മാ​യി ചേ​രും.

തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലൂ​ടെ​യാ​ണ് റീ​ച്ച് പ്ര​ധാ​ന​മാ​യും ക​ട​ന്നു​പോ​കു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​ണ് പ്ര​വൃ​ത്തി​യു​ടെ കാ​ലാ​വ​ധി.