എ​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ നാ​യയ്​ക്ക് ര​ക്ഷ​ക​രാ​യി ട്രോ​മാ കെ​യ​ർ
Friday, September 20, 2024 4:56 AM IST
പാ​ണ്ടി​ക്കാ​ട്: ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ എ​ല്ല് കു​ടു​ങ്ങി​യ നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ . പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി വി. ​പി. ഷി​ബു​വി​ന്‍റെ മൂ​ന്ന് വ​യ​സ് പ്രാ​യ​മാ​യ നാ​യ​ക്കു​ട്ടി​യെ​യാ​ണ് ട്രോ​മ കെ​യ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച നാ​യ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യി​ൽ എ​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ട്രോ​മാ കെ​യ​ർ പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ അം​ഗ​ങ്ങ​ൾ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് നാ​യ​യെ പി​ടി കൂ​ടി പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മി​നി​റ്റു​ക​ൾ​ക്ക​കം തൊ​ണ്ട​യി​ൽ നി​ന്ന് എ​ല്ലി​ൻ ക​ഷ്ണം പു​റ​ത്തെ​ടു​ക്കു​ക​യി​രു​ന്നു. ടീം ​ലീ​ഡ​ർ അ​സീ​സ് വ​ള​രാ​ട്, കെ. ​മു​ജീ​ബ് റ​ഹീം കു​റ്റി​പ്പു​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.