നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നി​ര​ക്ക് വ​ര്‍​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം
Wednesday, September 18, 2024 4:50 AM IST
നി​ല​മ്പൂ​ര്‍: ആ​ദി​വാ​സി സ​മൂ​ഹം അ​ട​ക്കം നി​ല​മ്പൂ​രി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ര്‍ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ടി​ക്ക​റ്റി​ന് അ​ഞ്ചി​ല്‍ നി​ന്ന് 10 രൂ​പ​യാ​യും അ​ത്യാ​ഹി​ത​വി​ഭാ​ഗം ടി​ക്ക​റ്റി​ന് 10 രൂ​പ​യി​ല്‍ നി​ന്ന് 20 രൂ​പ​യാ​യും സ​ന്ദ​ര്‍​ശ​ന പാ​സി​ന് 10 രൂ​പ​യി​ല്‍ നി​ന്ന് 20 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ച​ത് അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പു​രോ​ഗ​മ​ന യു​വ​ജ​ന പ്ര​സ്ഥാ​നം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​പി നി​ര​ക്ക്, അ​ത്യാ​ഹി​ത​വി​ഭാ​ഗം നി​ര​ക്ക്, സ​ന്ദ​ര്‍​ശ​ക പാ​സ് വി​ല വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണം സൗ​ജ​ന്യ​മാ​ക്കു​ക, ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ക, കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക,

ഡോ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് പ​രി​ഹ​രി​ക്കു​ക, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. പു​രോ​ഗ​മ​ന യു​വ​ജ​ന പ്ര​സ്ഥാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ന​ഹാ​സ്, നി​ഹാ​രി​ക പ്ര​ദൗ​ഷ്, ബ്രി​ജേ​ഷ്, സി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.