നി​പ: മൃ​ഗ​ങ്ങ​ളു​ടെ ര​ക്ത, സ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു
Friday, September 20, 2024 4:50 AM IST
വ​ണ്ടൂ​ർ: തി​രു​വാ​ലി നി​പ ബാ​ധി​ത പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. നി​പ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ക്ത, സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഈ ​സാ​മ്പി​ളു​ക​ൾ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കും.

ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ​ക്ട​ർ വി. ​ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സ്ട്രി​ക്ട് വെ​റ്റ​റി​ന​റി സെ​ന്‍റ​റി​ലെ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഷാ​ജി, ഡോ. ​സു​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​വും ചേ​ർ​ന്നു. തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ വി. ​ബി​ന്ദു വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ ഓ​ഫീ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സ​ർ​വേ​ജി​ല​ൻ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ ഡോ. ​ഷാ​ജി, ഡോ. ​സു​ശാ​ന്ത്, ഡോ. ​അ​ബ്ദു​ൽ നാ​സ​ർ, തി​രു​വാ​ലി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ജി​ബി​ൻ ജോ​ർ​ജ്, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​സി സു​രേ​ഷ് ബാ​ബു, ശ്രീ​നാ​ഥ്, ഷ​ഹി​ൻ ഷാ, ​ശ​ബ​രി ജാ​ന​കി, ഡ്രൈ​വ​ർ സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.