ശാ​ന്തി സ​ദ​നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് പോ​ലീ​സ്
Friday, September 20, 2024 4:50 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് ശാ​ന്തി സ​ദ​നി​ൽ ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി കാ​ളി​കാ​വ് ജ​ന​മൈ​ത്രീ പോ​ലീ​സ്. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. സി​റാ​ജു​ദ്ദീ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ളി​കാ​വ് പോ​ലീ​സ് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ചോ​ക്കാ​ട് ശാ​ന്തി സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പ​മാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​മ്പ​തോ​ളം അ​ന്തേ​വാ​സി​ക​ളാ​ണ് ചോ​ക്കാ​ട് ശാ​ന്തി സ​ദ​നി​ലു​ള്ള​ത്. സോ​ഷ്യോ-​സൈ​ക്യാ​ട്രി കൗ​ൺ​സി​ല​ർ അ​മൃ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ അ​ന്തേ​വാ​സി​ക​ൾ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​വ​രോ​ടൊ​പ്പം കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ലാ​കാ​ര​ൻ​മാ​രും വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​സ്ഐ വി. ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ഐ​പി വി. ​അ​നീ​ഷ് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു.

കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ നേ​ടി​യ ജി​യോ ജേ​ക്ക​ബി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. എ​സ്ഐ​മാ​രാ​യ സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഇ​ല്ലി​ക്ക​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ദ​ർ സി​സ്റ്റ​ർ ദി​വ്യ സ്വാ​ഗ​ത​വും സി​പി​ഒ സ​ന്ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.