മൂ​ര്‍​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് 29.5 ല​ക്ഷം
Wednesday, September 18, 2024 4:50 AM IST
മ​ങ്ക​ട: മൂ​ര്‍​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍​ക്ക് 29.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്നാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്.

മീ​ന​ങ്ങാ​ട് പ​ട്ടി​യാ​ര്‍​പാ​ടം റോ​ഡ് (7.5 ല​ക്ഷം), പൂ​ള​ക്കു​ഴി തോ​ടി​ന് കു​റു​കെ ന​ട​പ്പാ​ലം (7.5 ല​ക്ഷം), പി.​കെ. അ​ങ്ങാ​ടി മ​ണ​ല്‍​വാ​രി റോ​ഡ് (ഏ​ഴു​ല​ക്ഷം), ക​രു​വാ​ട്ടി​ല്‍ പു​ളി​ച്ചി​ല​ത്തൊ​ടി റോ​ഡ് (7.5 ല​ക്ഷം) എ​ന്നീ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​ത്.

പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.