"സ്വ​ച്ഛ​താ ഹി ​സേ​വ’ കാ​മ്പ​യി​ന് തു​ട​ക്കം
Thursday, September 19, 2024 5:04 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "സ്വ​ച്ഛ​താ ഹി ​സേ​വ ’ കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​രു​പ്പ​ടി മ​ല​യി​ല്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടെ​യാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​ത്.

കൊ​ണ്ടോ​ട്ടി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ നി​ത​ഷ​ഹീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ര്‍ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​സ്‌​ലം, മു​ഹ​മ്മ​ദ് താ​ഹി​ര്‍, ര​ഞ്ജി​ത്ത്, മു​ഹ​മ്മ​ദ് ഷാ​ബി​ക്, ഉ​മ​ര്‍ മു​ഖ്താ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​വോ​ദ​യ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് ചെ​രു​പ്പ​ടി, ന​വ​ദ​ര്‍​ശ​ന ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ചേ​രേ​ക്കാ​ട്, ഹെ​ല്‍​പ്പ് ലൈ​ന്‍ കൂ​ട്ടാ​യ്മ ചേ​ലേ​മ്പ്ര, ന്യൂ ​നെ​ഹ്റു ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് എ​ന്‍​എ​ച്ച്, സെ​ഡ് ബ്ലാ​ക്ക് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ്, മേ​ന​ന​ക്ക​ല്‍ സാം​സ്കാ​രി​ക വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നാ​യി നൂ​റ് പേ​ര്‍ ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ശു​ചി​ത്വ​ത്തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ക, ശ്ര​മ​ദാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മ്പൂ​ര്‍​ണ​ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന "സ്വ​ച്ഛ​താ ഹി ​സേ​വ’ കാ​മ്പ​യി​ന്‍ 17 മു​ത​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

നെ​ഹ്റു​യു​വ കേ​ന്ദ്ര, മൈ​ഭാ​ര​ത്, ത​ദ്ദേ​ശ വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.