പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം
Thursday, September 19, 2024 5:04 AM IST
നി​ല​മ്പൂ​ര്‍: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ 1992-93 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ സം​ഗ​മം എ​ര​ഞ്ഞി​മ​ങ്ങാ​ട് മ​ഹാ​ഗ​ണി ഹാ​ളി​ല്‍ ന​ട​ത്തി.

സ്കൂ​ളി​ലെ ആ​ദ്യ​കാ​ല അ​ധ്യാ​പി​ക എ. ​നി​ര്‍​മ​ല സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷി​താ​ക്ക​ള്‍ പ​ര​മാ​വ​ധി സ്നേ​ഹം മ​ക്ക​ള്‍​ക്ക് ന​ല്‍​കി​യാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ അ​തി​പ്ര​സ​ര​ത്തി​ല്‍ അ​ടി​മ​പ്പെ​ടു​ന്ന മ​ക്ക​ളെ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഹ​ബീ​ബ് റ​ഹ്മാ​ന്‍ തോ​ണി​ക്ക​ട​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​സൂ​ര്യ​പ്ര​കാ​ശ്, എ. ​നി​ഷാ​ബി, ബി​ന്‍​സി ജെ​യിം​സ്, ര​മേ​ശ​ന്‍ ആ​ന​പ്പാ​ന്‍, ജാ​ഫ​ര്‍ ക​ല്ല​ട, റ​ഷീ​ദ് അ​ക്ക​ര, കെ.​ടി. റ​ജീ​ന, സി. ​ഫ​സീ​ല, പി.​കെ. ഹാ​രി​സ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.