ചെ​മ്മ​ല​ശേ​രി തൂ​ത പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ കാ​ണാ​താ​യി
Tuesday, September 17, 2024 7:04 AM IST
ചെ​മ്മ​ല​ശേ​രി: ചെ​മ്മ​ല​ശേ​രി കി​ളി​ക്കു​ന്ന്കാ​വ് ആ​ലി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ കാ​ണാ​താ​യി. ഓ​ണാ​വ​ധി​ക്ക് ആ​ലി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ശ​ശി​കു​മാ​ർ എ​ന്ന യു​വാ​വി​നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​ഴ​യി​ൽ കാ​ണാ​താ​യ​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. പാ​റ​ക്കൂ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞ ഇ​വി​ടെ വ​ലി​യ രീ​തി​യി​ൽ ഒ​ഴു​ക്കു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് കൊ​ള​ത്തൂ​ർ പോ​ലീ​സും വ​ളാ​ഞ്ചേ​രി പൈ​ലി​പ്പു​റ​ത്ത് നി​ന്നു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ലി​നാ​യി എ​ത്തി.