ന​ബി​ദി​ന​ഘോ​ഷ​യാ​ത്ര​ക്ക് സ്നേഹത്തിന്‍റെ പാ​യ​സം വി​ള​മ്പി അ​യ്യ​പ്പ ഭ​ജ​ന​മ​ഠം
Tuesday, September 17, 2024 7:04 AM IST
കാ​ളി​കാ​വ്: ന​ബി​ദി​ന വേ​ദി​ക​ളി​ൽ മ​നം കു​ളി​ർ​ക്കും മ​ത​സൗ​ഹാ​ർ​ദ കാ​ഴ്ച. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വി​ടി പൂ​ച്ച​പ്പൊ​യി​ൽ കാ​ക്ക​ച്ചോ​ല അ​യ്യ​പ്പ ഭ​ജ​ന​മ​ഠം ഭാ​ര​വാ​ഹി​ക​ളാ​ണ് മാ​തൃ​ക​യാ​യ​ത്. ഘോ​ഷ​യാ​ത്ര​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും പാ​യ​സം വി​ള​മ്പി​യും ദ​ഫ് സം​ഘ​ത്തി​ന് നോ​ട്ടു​മാ​ല​യി​ട്ടു​മാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യു​ടെ സൗ​ഹൃ​ദ കാ​ഴ്ച കാ​ണാ​ൻ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.​പു​ളി​യം ക​ല്ല് റോ​ഡി​ൽ ഭ​ജ​ന മ​ഠ​ത്തി​ന​ടു​ത്താ​ണ് പ​രി​പാ​ടി​ക്ക് വേ​ദി​യൊ​രു​ക്കി​യ​ത്. സ്നേ​ഹ​വും സൗ​ഹൃ​ദ​വും അ​ന്യം​നി​ന്നു പോ​കു​ന്ന കാ​ല​ത്ത് ന​ന്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കൈ​ത്തി​രി കെ​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഭ​ജ​ന മ​ഠം ഭാ​ര​വാ​ഹി​ക​ളും മ​ഹ​ല്ല് ഖാ​സി​യും ഉ​ദ്ബോ​ധി​പ്പി​ച്ചു.

അ​ഞ്ച​ച്ച​വി​ടി പൂ​ച്ച​പ്പൊ​യി​ൽ നൂ​റു​ൽ ഹു​ദ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ​യി​ലെ ദ​ഫ് സം​ഘ​ത്തി​നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് മ​ഹ​ല്ല് ഖാ​സി മു​ബ​ശീ​ർ അ​ഹ്സ​നി ന​ന്ദി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ കെ.​ശ്യാ​മ​ള മു​ഖ്യാ​തി​ഥി​യാ​യി.പ​ള്ളി പ്ര​സി​ഡ​ന്‍റ് കെ. ​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി. ​വി. ഉ​മ്മ​ർ, ഭ​ജ​ന മ​ഠം ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​കെ. പ്ര​ഭാ​ക​ര​ൻ, അ​ച്യു​ത വാ​രി​യ​ർ, കെ.​പി രാ​ജ്കു​മാ​ർ, വി.​നാ​രാ​യ​ണ​ൻ, കെ.​സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.