തി​രു​വോ​ണ ദി​ന​ത്തി​ല്‍ മ​ല​പ്പു​റ​ത്തെ പാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ചു​കൂ​ടി
Tuesday, September 17, 2024 7:04 AM IST
മ​ല​പ്പു​റം: ടൗ​ണ്‍​ഹാ​ളി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ പാ​ട്ടു​കാ​രും കൂ​ട്ടു​കാ​രും കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ 50ല്‍ ​പ​രം പാ​ട്ടു​കാ​ര്‍ ഒ​രു​മി​ച്ചൂ​കൂ​ടി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. വ​ള​ര്‍​ന്നു വ​രു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി കൊ​ടു​ക്കാ​നാ​ണ് ഈ ​കൂ​ട്ടാ​യ്മ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ സ​മ്മേ​ളി​ച്ച പ​രി​പാ​ടി മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ. ​പി. എ. ​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റാ​യ പി. ​എ​സ്. എ ​ശ​ബീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ത​നാ​ട്യ ന​ര്‍​ത്ത​കി അ​സി. പ്ര​ഫ. അ​രു​ണി​മ ജെ. ​ആ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​ര്‍​ട്ടു​ണി​സ്റ്റ് ഉ​സ്മാ​ന്‍ ഇ​രു​മ്പൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​രാ​യ നൗ​ഷ​ദ് മാ​മ്പ്ര, പ്ര​മോ​ദ് വെ​ളു​ത്തേ​ട​ത്ത്, അ​നീ​സ് ആ​ല​ക്കാ​ട​ന്‍, മു​സ്ത​ഫ കോ​ഡൂ​ര്‍ , ഹാ​രി​സ് ആ​മി​യ​ന്‍, മൊ​ഹ്സി​ന്‍ സി ​എ​ച്ച്, ര​വീ​ന്ദ്ര​ന്‍,സു​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​യി​ല്‍ പ്ര​ശ​സ്ത​രാ​യ ഹ​നീ​ഫ രാ​ജാ​ജി, ഫു​ട്‌​ബോ​ള്‍ താ​രം ടൈ​റ്റാ​നി​യം അ​ന്‍​വ​ര്‍, പ്ര​വാ​സി വ്യ​വ​സാ​യി പി. ​എ. അ​ബ്ദു​റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.