അ​പ​ക​ട​ക്ക​ള​മാ​യി നേ​മം ദേ​ശീ​യ​പാ​ത; മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടു മ​ര​ണം
Sunday, November 10, 2024 2:40 AM IST
നേ​മം: അ​പ​ക​ട ക​ള​മാ​യി​മാ​റു​ക​യാ​ണ് നേ​മം ദേ​ശീ​യ​പാ​ത. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രപ​രി​ധി​യി​ല്‍ ന​ട​ന്ന​ത് ര​ണ്ടു​മ​ര​ണ​ങ്ങ​ള്‍.

ബു​ധ​നാ​ഴ്ച പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ഷി​ബു (35) എ​ന്ന​യാ​ൾ മ​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ശ്രീ​മൂ​ല​നാ​ഥ​നും മ​രി​ച്ചു.

ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. സി​ഗ്ന​ലു​ക​ള്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.
നീ​റ​മ​ണ്‍​ക​ര, കൈ​മ​നം, പാ​പ്പ​നം​കോ​ട്, കാ​ര​യ്ക്കാ​മ​ണ്ഡ​പം, വെ​ള്ളാ​യ​ണി, നേ​മം എ​ന്നി​വി​ട​ങ്ങ​ളില്‍ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ പോ​ലും ട്രാ​ഫി​ക്ക് പോ​ലീ​സ് ഡ്യൂ​ട്ടി​ക്കെ​ത്തു​ന്നി​ല്ല.

ഇ​തു​കാ​ര​ണം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​വാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​ച്ച​ലി​ന​ടു​ത്ത് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് ഹോ​ട്ട​ല്‍ മാ​നേ​ജ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും പ​ല പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളും ഇ​പ്പോ​ഴും ഇ​രു​ട്ടി​ലാ​ണ്. ഇ​തു​കാ​ര​ണം റോ​ഡു​മു​റി​ച്ചു​ക​ട​ക്കാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ന്നു. ട്രാ​ഫി​ക്ക് പോ​ലീ​സ് പ​ല​യി​ട​ത്തും ഡ്യൂ​ട്ടി​ക്കെ​ത്തു​ന്നി​ല്ല. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി ഏ​ഴി​ന് മു​മ്പ് മ​ട​ങ്ങി​പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.