ജി.​വി. മാ​വ​ല​ങ്ക​ർ ഷൂ​ട്ടിം​ഗ് മ​ത്സ​രം; മെഡലുകൾ വാരിക്കൂട്ടി എ​ൻ​സി​സി കേ​ഡ​റ്റുകൾ
Sunday, November 10, 2024 2:39 AM IST
തി​രു​വ​ന​ന്ത​പു​രം: 33 -ാം മ​ത് അ​ഖി​ലേ​ന്ത്യ ജി.​വി. മാ​വ​ല​ങ്ക​ർ ഷൂ​ട്ടിം​ഗ് മ​ത്സ​രം തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​കാ​വ് ദേ​ശീ​യ ഗെ​യിം​സ് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍ നാ​ഷ​ണ​ല്‍ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി.

1200 ഷൂ​ട്ട​ർ​മാ​രും അ​വ​ർ​ക്കൊ​പ്പം രാ​ജ്യ​ത്തെ 17 എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ല്‍ നി​ന്നു​മാ​യി 62 എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ 12 സ്വ​ർ​ണം, എ​ട്ട് വെ​ള്ളി, ആ​റ് വെ​ങ്ക​ലം നേ​ടി തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കേ​ര​ള എ​ൻ​സി​സി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മാ​ർ​ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ കോ​ർ​പ്പ​റ​ല്‍ എ.​എ​സ്.​മാ​ള​വി​ക , മു​രു​ക്കാ​ശേ​രി പി​വി കോ​ള​ജി​ലെ സ​ർ​ജ​ന്‍റ് ജെ​ബി​ൻ ജോ​സ​ഫ് സ​ണ്ണി, ല​ക്കി​ഡി ജെ​സി​ഇ​ടി കോ​ള​ജി​ലെ സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ജി.​ന​വ​നീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 62 എ​ൻ​സി​സി കേ​ഡ​റ്റു​ക​ളി​ല്‍ 42 കേ​ഡ​റ്റു​ക​ൾ 67 -ാമ​ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത നേ​ടി.