ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം; ഒരാൾ പിടിയിൽ
Sunday, November 10, 2024 2:39 AM IST
ശാ​സ്താം​കോ​ട്ട: മ​ദ്യ​പി​ച്ച് എ​ത്തി​യ ആ​ൾ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മം ന​ട​ത്തി. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നേ​യും മ​ർ​ദി​ച്ചു.

ലാ​ബി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ര​മ​ണി​ക്കൂ​റോ​ളം ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ടി ക​ല്ല​ട ക​ണ​ത്താ​ർ കു​ന്നം​കു​ന്നു​ത്ത​റ കി​ഴ​ക്ക​തി​ൽ അ​നു​മോ​ൻ (34) ആ​ണ് അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ​തോ​ടെ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പെ​ട്ടു. ഡോ​ക്ട​റു​ടെ കാ​ബി​നി​ലേ​ക്ക് ക​യ​റാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഇ​യാ​ൾ മ​ർ​ദി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.