ഗി​ന്ന​സ് ജേ​താ​ക്ക​ള്‍ അ​ഭി​മാ​ന​താ​ര​ങ്ങ​ള്‍: ആ​ന്‍റ​ണി രാ​ജു
Sunday, November 10, 2024 2:39 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ ഗി​ന്ന​സ് ലോ​ക റി​ക്കാ​ര്‍​ഡ് നേ​ടി​യ​വ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ള്‍ ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ഹോ​ള്‍​ഡേ​ഴ്‌​സ് സം​ഘ​ട​ന ആ​ഗ്ര​ഹി​ന്‍റെ ഒ​ന്‍​പ​താ​മ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ഹൈ​ലാ​ന്‍റ് ഹോ​ട്ട​ലി​ല്‍ മു​ന്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് നേ​ടി​യ​വ​ര്‍​ക്കും നേ​ടാ​ന്‍ ഉ​ള്ള​വ​ര്‍​ക്കും ആ​ഗ്ര​ഹ് എ​ന്ന സം​ഘ​ട​ന പ്ര​ചോ​ദ​ന​മാ​ണെ​ന്നും ലോ​കാ​ത്ഭു​ത​ങ്ങ​ള്‍​ക്ക് തു​ല്യ​മാ​ണ് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ജേ​താ​ക്ക​ളെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ്രേം ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഗ്ര​ഹ് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ ആ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​നോ​റി​റ്റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എ.​എ. റ​ഷീ​ദ്, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ അ​ഡ്വ. ഷാ​നി​ബ ബീ​ഗം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ബു രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.