ദേ​ശീ​യ​ത​ല ഡി​ബേ​റ്റ് മ​ത്സ​ര ഫൈ​ന​ൽ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ
Saturday, September 21, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ഐ​എ​സ്‌​സി​ഇ കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്രാ​ങ്ക് ആ​ന്‍റ​ണി മെ​മ്മോ​റി​യ​ൽ ദേ​ശീ​യ​ത​ല ഡി​ബേ​റ്റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ വേ​ദി​യാ​കു​ന്നു. 24ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ന്ത്ര​ണ്ട് സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ഡോ. ​ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ (ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സി​ഐ​എ​സ്‌​സി​ഇ), എ​സ്. ജ​വ​ഹ​ർ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ) എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10 മു​ത​ൽ 12 മ​ണി വ​രെ കാ​റ്റ​ഗ​റി ഒ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്േ‍​റ​യും 2.30 മു​ത​ൽ 4.30 വ​രെ കാ​റ്റ​ഗ​റി ര​ണ്ട് എ​ച്ച്.​എ​സ്. വി​ഭാ​ഗ​ത്തി​ന്േ‍​റ​യും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ്.
കു​ട്ടി​ക​ളു​ടെ ച​ർ​ച്ചാ നൈ​പു​ണ്യം,

വി​മ​ർ​ശ​നാ​ത്മ​ക​ചി​ന്ത, ആ​ശ​യ​വി​നി​മ​യ​പാ​ട​വം, ക്രി​യാ​ത്മ​ക​ത, തുടങ്ങിയവ പ്ര​ക​ട​മാ​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​രാ​കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​ത്യു തെ​ങ്ങും​പ​ള്ളി അ​റി​യി​ച്ചു.