ഓ​ൾ ഇ​ന്ത്യ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം
Friday, September 20, 2024 6:37 AM IST
തി​രു​വ​ന​ന്ത​പു​രം : നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (എ​ൻ​സിസി​ഐ) നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റി​നു തു​ട​ക്ക​മാ​യി.

വി​വി​ധ സ​ഭ​ക​ളി​ലെ സ​ൻ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ആ​ശ​യ​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​നും ചാ​പ്റ്റ​ർ രൂ​പീ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത അ​സോസി​യേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ടി.​ഐ. ജ​യിം​സ് പ​റ​ഞ്ഞു.

കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സീ​നി​യ​ർ സി​റ്റി​സ​ൻ​സ് ക​മ്മീ​ഷ​ൻ ക​ണ്‍​വീ​ന​ർ ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​നായി. എ​ൻ​സി​സി ഐ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം റെ​യ്സ്റ്റ​ൻ പ്ര​കാ​ശ്, ഫാ. ​അ​നീ​ഷ് ടി. ​വ​ർ​ഗീ​സ്, റ​വ. ഡോ. ​പ​വി​ത്ര​സിം​ഗ്, അ​മ്റി​ൻ ക്രി​സ്റ്റി, സാ​ന്ദ്രാ മ​റി​യ, സൂ​സ​ൻ മ​രീ​ന അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ വ​ർ പ്ര​സം​ഗി​ച്ചു.

ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ: ബി​ഷ​പ് മോ​ഹ​ൻ മാ​നു​വ​ൽ -പ്ര​സി​ഡ​ന്‍റ്, നോ​യ​ൽ ഫി​ലി​പ്പ് -സെ​ക്ര​ട്ട​റി, അ​നു എ​ബ്ര​ഹാം ഡോ​ണി -ട്ര​ഷ​റ​ർ. വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 12 അം​ ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞടു​ത്തു.