അ​ർ​ധരാ​ത്രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; നാ​ല് ജീ​വ​നു​ക​ൾ​ക്ക് രക്ഷയായി
Thursday, September 19, 2024 6:40 AM IST
വി​ഴി​ഞ്ഞം : അ​ർ​ധരാ​ത്രി​യി​ൽ അ​ധി​കൃ​ത​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ലൂ​ടെ​ ഒ​ഴു​കി ന​ട​ന്ന വ​ള്ള​ത്തി​ലെ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു. വി​ഴി​ഞ്ഞം സ്വ​ദേ​ശി അ​ഷ്റ​ഫി​ന്‍റെ വ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ഹു​സൈ​ൻ (65), അ​ബ്ദു​ള്ള (63), അ​ബു സ​ലിം (40), അ​ഷ്റ​ഫ് (60) എ​ന്നി​വ​രെ​യാ​ണ് തീ​ര-​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും സം​യു​ക്ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ വ​ള്ളം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​വ​രം ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മ​റൈ​ൻ ആം​ബു​ല​ൻ​സി​ൽ മ​റൈ​ൻ സി​പി​ഒ റി​ജു, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ബെ​നാ​ൻ ഷ്യ​സ്, ജോ​ണി, തീ​ര​ദേ​ശ പോ​ലീ​സ് സിപിഒ​മാ​രാ​യ വി​പി​ൻ രാ​ജ്, ര​ഞ്ജി​ത്, ര​തീ​ഷ്, വാ​ർ​ഡ​ൻ​മാ​രാ​യ വാ​ഹി​ത് സു​മി​ത് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി.

ര​ണ്ടു മ​ണി​ക്കൂ​ർനീ​ണ്ട തെര​ച്ചി​ലി​നൊ​ടു​വിലാണ് ത​മി​ഴ്നാ​ട് ഭാ​ഗ​ത്തേ​ക്കു നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഒ​ഴു​കു​ക​യാ​യി​രു​ന്ന വ​ള്ള​ത്തി​ലെ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തിയത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ ക​ഠി​നശ്ര​മ​ഫ​ല​മാ​യി വ​ള്ള​ത്തെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും രാ​വി​ലെ ഏ​ഴോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു.