സർക്കാർ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോൺഗ്രസ് പ്ര​തി​ഷേ​ധം
Friday, September 20, 2024 6:53 AM IST
വി​ഴി​ഞ്ഞം : വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ക​ള്ള​ക്ക​ണ​ക്കി​ലൂ​ടെ ത​ട്ടി​പ്പും ദു​രു​പ​യോ​ഗ​വും സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ടും, ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ട്ടു​ന്ന കേ​ന്ദ സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​ഴി​ഞ്ഞം , മു​ക്കോ​ല കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. വി​ഴി​ഞ്ഞം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അം​ബ്രോ​സ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യേ​ശു​ദാ​സ​ൻ, മു​ത്തു കൃ​ഷ്ണ​ൻ, ലെ​നി​ൻ ഗോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. കോ​ൺ​ഗ്ര​സ് മു​ക്കോ​ല​മ​ണ്ഡ​ലം ക​മ്മി​റ്റി മു​ക്കോ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ക്കോ​ല ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, ലാ​ല​ൻ, രാ​ജീ​വ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രീ​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ഹി​ൻ, വി​വേ​കാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു, ത​ങ്ക​യ്യ​ൻ നാ​ടാ​ർ, വി. ​എ​സ്.​പ്ര​മോ​ദ്, പ്ര​ഹ​ളാ​ദ​ൻ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എ​സ് അ​നി​ൽ​കു​മാ​ർ, ശ​ശി​ധ​ര​ൻ നാ​ടാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.