എക്സൈസ് സംഘത്തിന്‍റെ വാഹനം തകർത്ത് മണ്ണെണ്ണയുമായി കടന്ന കേസിലെ പ്രതികൾ പിടിയിൽ
Thursday, September 19, 2024 6:27 AM IST
പൂ​വാ​ർ: എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തെ ഇ​ടി​ച്ചു ത​ക​ർ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ണ്ണ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് കി​രാ​ത്തൂ​ർ പ​ന്നി​ട്ട​വി​ള വീ​ട്ടി​ൽ റി​യാ സ് (55), കി​രാ​ത്തൂ​ർ വി​ള​വം​കോ​ട് മാ​വു​നി​ന്ന​വി​ള വീ​ട്ടി​ൽ വി​നീ​ഷ് (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 35-ലി​റ്റ​ർ കൊ​ള്ളു​ന്ന 28-ക​ന്നാ​സ് മ​ണ്ണെ​ണ്ണ​യും പി​ടി​ച്ചെ​ടു​ത്തു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​മി​ത​വി​ല​യ്ക്കു വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണെ​ണ്ണ​യാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ കാ​രോ​ട് ബൈ​പ്പാ​സി​ലൂ​ടെ വ​ന്ന വാ​ഹ​ന​ത്തെ എ​ക്സൈ​സ് മൊ​ബൈ​ൽ സം​ഘം കൈ​കാ​ണി​ച്ചു നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കെി​ലും എ​ക്സൈ​സ് വാ​ഹ​ന​ത്തെ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ ഓ​ട‌ി​ച്ചു​പോ​യി. വാ​ഹ​ന ത്തെ ​എ​ക്‌​സൈ​സ് സം​ഘം പി​ൻ​തു​ട​ർ​ന്നു.

പൂ​വാ​ർ റോ​ഡി​ൽ പ​ള്ളം ച​ന്ത​യ്ക്കു സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​ക​ളു​ടെ വാ​ഹ​നം മ​റ്റൊ​രു ബൈ​ക്കും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​തേ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ വാ​ഹ​ന​ത്തെ പി​ന്നാ​ലെ​വ​ന്ന എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​നീ​ഷ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ കാ​ഞ്ഞി​രം​കു​ളം എ​സ്എ​ച്ച്ഒ ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ണ്ണ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​നും എ​ക്‌​സൈ​സ് വാ​ഹ​ന​ത്തി​ന് ഇ​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​തി​നും ഇ​രു​വ​ർ​ക്കു​മെ​തി​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.