രാ​ഹു​ല്‍ ഗാ​ന്ധി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ബി​ജെ​പി നീ​ക്കം അ​പ​ല​പ​നീ​യം: കെ. ​സു​ധാ​ക​ര​ന്‍
Thursday, September 19, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി. അ​ന്ത​സു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വാ​സ​മു​ള്ള ഒ​രു നേ​താ​വെ​ങ്കി​ലും ബി​ജെ​പി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഹീ​ന​മാ​യ ഭാ​ഷ​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രെ വി​ല​ക്കു​മാ​യി​രു​ന്നു.

ടെ​ലി​പ്രോം​റ്റ​റി​ല്‍ നോ​ക്കി വാ​യി​ക്കു​ന്ന​ത് വ​ലി​യ ക​ഴി​വ​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​ത് ഹൃ​ദ​യ​ത്തി​ല്‍ നി​ന്നാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നാ​വ് മു​റി​ക്കു​മെ​ന്ന ഭീ​ഷ​ണി ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി​ക്കെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്റ് പാ​ലോ​ട് ര​വി, വി.​എ​സ്.​ശി​വ​കു​മാ​ര്‍, എം.​ലി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ന​ക​ക്കു​ന്നി​ന് മു​ന്നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.