വി​ളി​ച്ചിട്ടും വിളി കേ​ൾ​ക്കാതെ പോ​ലീ​സ് !
Wednesday, September 18, 2024 6:24 AM IST
വ​ലി​യ​തു​റ: തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​യ പൂ​ന്തു​റ , വ​ലി​യ​തു​റ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലെ ലാ​ന്‍​ഡ് ഫോ​ണു​ക​ള്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മെ​ന്ന് പ​രാ​തി. ഇ​തി​ല്‍ പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫോ​ണ്‍ നി​ശ്ച​ല​മാ​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ഇ​ട​യ​ക്കി​ട​യ്ക്കു​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളും , മ​ദ്യം , മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ണ്ടാ​കു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ , ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ​യും ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

പൂ​ന്തു​റ സ്റ്റേ​ഷ​നി​ലെ ടെ​ലി​ഫോ​ണ്‍ ബി​ല്‍ ഒ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ ക​ണ​ക്‌​ഷ​ൻ വി​ശ്ചേ​ധി​ച്ച​താ​യും ആ​രോ​പ​ണ​മു​യ​രു​ന്നു.

സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് എ​ത്ര​യും വേ​ഗം സ്റ്റേ​ഷ​നു​ക​ളി​ലെ ഫോ​ണു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.