ബൈ​ക്ക് മ​റി‌​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ കി​ണ​റി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് മ​രി​ച്ചു
Wednesday, September 18, 2024 11:34 PM IST
ക​ല്ല​റ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ക​ല്ല​റ മി​തൃ​മ്മ് ല ​നീ​റു​മ​ൺ​ക​ട​വ് സ്വ​ദേ​ശി സ​ഞ്ജു (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ടും​ബ വീ​ട്ടി​ലേ​ക്കു പോ​യ​താ​യി​രു​ന്നു സ​ഞ്ജു.

ഇ​ന്ന് രാ​വി​ലെ കു​ടും​ബ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​നു സ​മീ​പം സ​ഞ്ജു​വി​ന്‍റെ ബൈ​ക്ക് ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ സ​ഞ്ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​പ്പോ​ൾ കി​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

പാ​ങ്ങോ​ട് പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.