ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ളി​ല്‍ നി​ര​വ​ധി ഒ​ഴി​വു​ക​ള്‍
റീ​ജ​ണ​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ലെ ഓ​ഫീ​സ​ർ (ഗ്രൂ​പ്പ് എ), ​ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് മ​ൾ​ട്ടി​പ​ർ​പ്പ​സ് (ഗ്രൂ​പ് ബി) ​ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കിം​ഗ് പ​ഴ്സ​ണ​ൽ സെ​ല​ക്‌​ഷ​ൻ ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 9,995 ഒ​ഴി​വു​ണ്ട്. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ 5585 ഒ​ഴി​വും ഓ​ഫീ​സ​ർ സ്കെ​യി​ൽ 1 (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ) ത​സ്തി​ക​യി​ൽ 3499 ഒ​ഴി​വു​മു​ണ്ട്. മാ​നേ​ജ​ർ കേ​ഡ​റി​ലാ​ണ് മ​റ്റ് ഒ​ഴി​വു​ക​ൾ, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ൽ നി​ല​വി​ൽ 330 ഒ​ഴി​വു​ണ്ട്. സം​വ​ര​ണം തി ​രി​ച്ചു​ള്ള ഒ​ഴി​വ് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ (സി​ഡ​ബ്ല്യു) നേ​ടു​ന്ന സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തു​ട​ർ​ന്നു കോ​മ​ണ്‍ ഇ​ന്‍റ​ർ​വ്യൂ ഉ​ണ്ടാ​കും (ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് മ​ൾ​ട്ടി​പ​ർ​പ്പ​സ് ത​സ്തി​ക ഒ​ഴി​കെ) പൊ​തു​പ​രീ​ക്ഷ​യി​ലും ഇ​ന്‍റ​ർ​വ്യൂ​വി​ലും ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ബാ​ങ്കു​ക​ളി​ലേ​ക്ക് അ​ലോ​ട്ട് ചെ​യ്യും.

യോ​ഗ്യ​ത

ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് മ​ൾ​ട്ടി പ​ർ​പ്പ​സ് ബി​രു​ദം/​ത​ത്തു​ല്യം. ഓ​ഫീ​സ​ർ സ്കെ​യി​ൽ 1 (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ); ബി​രു​ദം/​ത​ത്തു​ല്യം. അ​ഗ്രി​ക​ൾ​ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച​ർ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പി​സി​ക​ൾ​ച്ച​ർ/​അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ-​ഓ​പ്പ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/​മാ​നേ​ജ്മെ​ന്‍റ്/​ലോ/​ഇ​ക്ക​ണോ​മി​ക്സ്/ അ​ക്കൗ​ണ്ട​ൻ​സി ബി​രു​ദ​ക്കാ​ർ​ക്കു മു​ൻ​ഗ​ണ​ന.

ഓ​ഫീ​സ​ർ സ്കെ​യി​ൽ-2: ജ​ന​റ​ൽ ബാ​ങ്കിം​ഗ് ഓ​ഫീ​സ​ർ (മാ​നേ​ജ​ർ): 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം/ ത​ത്തു​ല്യം. ബാ​ങ്ക്/​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഓ​ഫീ​സ​റാ​യി ര​ണ്ടു വ​ർ​ഷം പ​രി​ച​യം. ബാ​ങ്കിം​ഗ് ഫി​നാ​ൻ​സ്/​മാ​ർ​ക്ക​റ്റിം​ഗ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പി​സി​ക​ൾ​ച​ർ/​അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ-​ഓ​പ്പ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്/​ലോ/​ഇ​ക്ക​ണോ​മി​ക്സ്/ അ​ക്കൗ​ണ്ട​ൻ​സി ബി​രു​ദ​ക്കാ​ർ​ക്കു മു​ൻ​ഗ​ണ​ന.

ഓ​ഫീ​സ​ർ സ്കെ​യി​ൽ 2: സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ (മാ​നേ​ജ​ർ) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ: ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ വി​ഷ​യ​ങ്ങ​ളി​ൽ 50% മാ​ർ​ക്കോ​ടെ ബി​രു​ദം, ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ ജോ​ലി​പ​രി​ച​യം.

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്: ഐ​സി​എ​ഐ സ​ർ​ട്ടി​ഫൈ​ഡ് അ​സോ​സി​യേ​റ്റ് (സി​എ). ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി ഒ​രു വ​ർ​ഷ ജോ​ലി​പ​രി​ച​യം. ലോ ​ഓ​ഫീ​സ​ർ: 50% മാ​ർ​ക്കോ​ടെ നി​യ​മ ബി​രു​ദം/​ത​ത്തു​ല്യം, അ​ഡ്വ​ക്ക​റ്റാ​യി ര​ണ്ടു വ​ർ​ഷ പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ബാ​ങ്ക്/​ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ലോ ​ഓ​ഫീ​സ​റാ​യി ര​ണ്ടു​വ​ർ​ഷ പ​രി​ച​യം.

ട്ര​ഷ​റി മാ​നേ​ജ​ർ: സി​എ/​എം​ബി​എ (ഫി​നാ​ൻ​സ്), ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ പ​രി​ച​യം. മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ: മാ​ർ​ക്ക​റ്റിം​ഗി​ൽ എം​ബി​എ, ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ പ​രി​ച​യം.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ: അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഡ​യ​റി/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പി​സി​ക​ൾ​ച്ച​ച​ർ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ൽ 50% മാ​ർ​ക്കോ​ടെ ബി​രു​ദം/​ത​ത്തു​ല്യം, ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ 2 വ​ർ​ഷ പ​രി​ച​യം.

ഓ​ഫീ​സ​ർ സ്കെ​യി​ൽ-3 (സീ​നി​യ​ർ മാ​നേ​ജ​ർ): 50% മാ​ർ​ക്കോ​ടെ ബി​രു​ദം/​ത​ത്തു​ല്യം, ബാ​ങ്ക്/​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഓ​ഫി​സ​റാ​യി അ​ഞ്ചു​വ​ർ​ഷ പ​രി​ച​യം. ബാ​ങ്കിം​ഗ്/​ഫി​നാ​ൻ​സ്/​മാ​ർ
ക്ക​റ്റിം​ഗ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി/ അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പി​സി​ക​ൾ​ച്ച​ർ/​അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ​ഓ​പ്പ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/​മാ​നേ​ജ്മെ​ന്‍റ്/​ലോ/​ഇ​ക്ക​ണോ​മി​ക്സ്/​അ​ക്കൗ​ണ്ട​ൻ​സി ഡി​പ്ലോ​മ ബി​രു​ദ​മു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന.

യോ​ഗ്യ​ത, ജോ​ലി​പ​രി​ച​യം എ​ന്നി​വ 2024 ജൂ​ണ്‍ 27 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. ഓ​ഫീ​സ​ർ സ്കെ​യി​ൽ-2, സ്കെ​യി​ൽ 3 ഒ​ഴി​കെ ത​സ്തി ക​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ (ആ​ർ​ആ​ർ​ബി ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​നം) ഒൗ​ദ്യോ​ഗി​ക/​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം വേ​ണം.

കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​കാ​മ്യം. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കും ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കും ഒ​രു​മി​ച്ച് അ​പേ​ക്ഷി​ക്കാം. വെ​വ്വേ​റെ ഫീ​സ് അ​ട​യ്ക്ക​ണം. ഓ​ഫീ​സ​ർ കേ​ഡ​റി​ൽ ഏ​തെ​ങ്കി​ലും ഒ​രു ത​സ്തി​ക​യി​ലേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്കാം.