കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡി​​ൽ 204 ഒ​​ഴി​​വ്
140 അ​പ്ര​ന്‍റി​സ്

കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡി​ൽ 69 ഗ്രാ​ജ്വേ​റ്റ്, 71 ടെ​ക്നി​ഷ​ൻ (ഡി​പ്ലോ​മ) അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഓ​ഗ​സ്റ്റ് 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക, യോ​ഗ്യ​ത, സ്റ്റൈ​പ​ൻ​ഡ്:

=ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി ബി​രു​ദം/​ത​ത്തു​ല്യം, 12,000.

=ടെ​ക്നി​ഷ​ൻ (ഡി​പ്ലോ​മ) അ​പ്ര​ന്‍റി​സ്: കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്ട‌ീ​സ് ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി ഡി​പ്ലോ​മ/​ത​ത്തു​ല്യം (കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ്: ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്ട‌ീ​സ്): 10,200.

2020, 2021, 2022, 2023, 2024 വ​ർ​ഷ​ങ്ങ​ളി​ൽ പാ​സാ​യ​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ.
=പ്രാ​യം: 18നു ​മു​ക​ളി​ൽ.

=അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: https://nats. education.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. വി​ജ്‌​ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.cochinshipyard.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

64 ഷി​പ് ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ ട്രെ​യി​നി

കൊ​ച്ചി​ൻ ഷി​പ്‌​യാ​ഡ് ലി​മി​റ്റ​ഡി​ൽ ഷി​പ് ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ ട്രെ​യി​നി അ​വ​സ​രം. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 46, ഇ​ല​ക്‌​ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 18 വീ​തം ഒ​ഴി​വു​ണ്ട്. ര​ണ്ടു വ​ർ​ഷ പ​രി​ശീ​ല​നം. ഓ​ഗ​സ്‌​റ്റ് 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

=യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം, 60% മാ​ർ​ക്കോ​ടെ 3 വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ​ഷി​പ് അ​റി​വ്, കാ​ഡ് പ്രാ​വീ​ണ്യം.

=സ്റ്റൈ​പ​ൻ​ഡ്: ആ​ദ്യ വ​ർ​ഷം: 14,000, ര​ണ്ടാം വ​ർ​ഷം: 20,000.
=പ്രാ​യം: 25 ക​വി​യ​രു​ത്. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.
=ഫീ​സ്: 600 രൂ​പ. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കു ഫീ​സി​ല്ല.
www.cochinshipyard.in