ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ദ്വി​തീ​യ​മെ​ത്രാ​നാ​യി മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ സ്ഥാ​ന​മേ​റ്റു
ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ദ്വി​തീ​യ​മെ​ത്രാ​നാ​യി  മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ സ്ഥാ​ന​മേ​റ്റു
Monday, November 11, 2024 3:55 AM IST
ഷം​​​​ഷാ​​​​ബാ​​​​ദ്: ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ ദ്വി​​​​തീ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി മാ​​​​ർ പ്രി​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ൻ സ്ഥാ​​​​ന​​​​മേ​​​​റ്റു. ബാ​​​​ലാ​​​​പു​​​​രി​​​​ലെ ബി​​​​ഷ​​​​പ്സ് ഹൗ​​​​സ് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കം സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച വേ​​​​ദി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ.

മു​​​​പ്പ​​​​തോ​​​​ളം ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ​​​​യും നിരവധി വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും അ​​​​ല്മാ​​​​യ​​​​രു​​​​ടെ​​​​യും അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ മാ​​​​ർ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നെ വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് ആ​​​​ന​​​​യി​​​​ച്ചു. സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ചട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ആ​​​​രം​​​​ഭ​​​​ത്തി​​​​ൽ രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​മേ​​​​ജോ കോ​​​​ര​​​​ത്ത് നി​​​​യ​​​​മ​​​​ന​​​​പ​​​​ത്രി​​​​ക വാ​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു​​​​ ന​​​​ട​​​​ന്ന സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം മാ​​​​ർ പ്രി​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. സി​​​​ബി​​​​സി‌​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​മാ​​​​യ മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ന‌ടന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​പൂ​​​​ള ആ​​​​ന്‍റ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ മാ​​​​ർ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ സ്വാ​​​​ഗ​​​​ത​​​​മാ​​​​ശം​​​​സി​​​​ച്ചു. സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, മാ​​​​തൃ​​​​വേ​​​​ദി റീ​​​​ജ​​​​ണ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ല്ലാ ചാ​​​​ക്കോ കാ​​​​രാ​​​​ത്ത​​​​റ എ​​​​ന്നി​​​​വ​​​​ർ ആ​​​​ശം​​​​സ​​​​ക​​​​ള​​​​ർ​​​​പ്പി​​​​ച്ചു. ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക‌​​​​പ​​​​ദ്ധ​​​​തി അ​​​​നു​​​​സ​​​​രി​​​​ച്ച് 2025 സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ സ​​​​പ്ലി​​​​മെ​​​​ന്‍റി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.


ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു രൂ​​​​പ​​​​ത അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ മാ​​​​ർ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, എ​​​​പ്പാ​​​​ർ​​​​ക്കി​​​​യ​​​​ൽ ജ​​​​ന​​​​റ​​​​ൽ കോ​-​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ റ​​​​വ.​​​​ഡോ. അ​​​​ബ്രാ​​​​ഹം പാ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ​​​​മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്ന മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഒ​​​​ഴി​​​​വി​​​​ലാ​​​​ണ് അ​​​​ദി​​​​ലാ​​​​ബാ​​​​ദ് ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്ന മാ​​​​ർ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ൻ ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.