ഡോ. വന്ദന കൊലക്കേസ് പ്രതിക്ക് ഇടക്കാല ജാമ്യമില്ല
ഡോ. വന്ദന കൊലക്കേസ് പ്രതിക്ക് ഇടക്കാല ജാമ്യമില്ല
Tuesday, November 12, 2024 1:50 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി സ​ന്ദിപീ​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പി​ന്‍റെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ജ​സ്റ്റീ​സ് അ​ഭ​യ് എ​സ്. ഓ​ക്ക അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സ് മേ​ൽ​നോ​ട്ട​ത്തി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി സ​ന്ദീ​പ് 2023 മേ​യ് 10നാ​ണ് ഡോ. വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


ക​ഴി​ഞ്ഞ ത​വ​ണ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​യു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജാ​മ്യഹ​ർ​ജി തീ​ർ​പ്പാ​ക്കു​ന്ന​തു വ​രെ കേ​സി​ലെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സ് ഡി​സം​ബ​ർ 13ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.