ബു​​ൾ​​ഡോ​​സ​​ർ രാജ്: ഇ​ടി​ച്ചു​നി​ര​ത്താ​ൻ തി​ടു​ക്കം വേ​ണ്ട
ബു​​ൾ​​ഡോ​​സ​​ർ രാജ്: ഇ​ടി​ച്ചു​നി​ര​ത്താ​ൻ  തി​ടു​ക്കം വേ​ണ്ട
Thursday, November 14, 2024 1:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബു​​ൾ​​ഡോ​​സ​​ർ ന​​ട​​പ​​ടി നി​​യ​​മ​​വി​​രു​​ദ്ധ​​വും ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്ന് നി​​രീ​​ക്ഷി​​ച്ച് സു​​പ്രീം​​കോ​​ട​​തി പു​റ​പ്പെ​ടു​വി​ച്ച സു​പ്ര​ധാ​ന വി​ധി​യി​ൽ, നി​​ർ​​മി​​തി​​ക​​ൾ പൊ​​ളി​​ക്കു​ന്ന​തി​ന് വ‍്യ​ക്ത​മാ​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. നോ​ട്ടീ​സ് ന​ൽ​കാ​തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ‍്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ

►നി​​ർ​​മി​​തി​​ക​​ൾ പൊ​​ളി​​ക്കാ​​ൻ ഉ​​ത്ത​​ര​​വാ​​യാ​​ൽ നി​​ർ​​മാ​​താ​​വി​​ന് അ​​പ്പീ​​ൽ ന​​ല്കാ​​ൻ സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണം.

►കാ​​ര​​ണംകാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ഇ​​ല്ലാ​​തെ പൊ​​ളി​​ക്ക​​ൽ അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ല.

►കെ​​ട്ടി​​ട ഉ​​ട​​മ​​യ്ക്ക് ര​​ജി​​സ്റ്റേ​​ർ​​ഡ് ത​​പാ​​ൽ മു​​ഖേ​​ന നോ​​ട്ടീ​​സ് അ​​യ​​യ്ക്കു​​ക​​യും പൊ​​ളി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​നു പു​​റ​​ത്ത് നോ​ട്ടീ​സ് പതിക്കു​​ക​​യും വേ​​ണം. നോ​​ട്ടീ​​സ് ന​​ൽ​​കി 15 ദി​​വ​​സം ക​​ഴി​​ഞ്ഞേ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​വു.

►നി​​യ​​മ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വം, ബ​​ന്ധ​​പ്പെ​​ട്ട ഏ​​ത് ഉ​​ദ്യോ​​ഗ​​സ്ഥ​​ന് മു​​ന്പി​​ൽ എ​​ന്ന് ഹാ​​ജ​​രാ​​ക​​ണം, മ​​റു​​പ​​ടി ന​​ൽ​​കു​​ന്പോ​​ൾ ഹാ​​ജ​​രാ​​ക്കേ​​ണ്ട രേ​​ഖ​​ക​​ളു​​ടെ പ​​ട്ടി​​ക​​യും നോ​​ട്ടീ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം.

►ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തീ​​യ​​തി മാ​​റ്റി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തു ത​​ട​​യാ​​ൻ നോ​​ട്ടീ​​സ് ന​​ൽ​​കി​​യ ഉ​​ട​​ൻ നി​​ർ​​ദി​​ഷ്ട ന​​ട​​പ​​ടി​​യു​​ടെ അ​​റി​​യി​​പ്പ് ക​​ള​​ക്ട​​ർ​​ക്കും ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റി​​നും (ഡി​​എം) കൈ​​മാ​​റ​​ണം.


►മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഡി​​ജി​​റ്റ​​ൽ പോ​​ർ​​ട്ട​​ൽ സ​​ജ്ജ​​മാ​​ക്ക​​ണം.

►മു​​നി​​സി​​പ്പ​​ൽ കെ​​ട്ടി​​ട​​ങ്ങ​​ൾ പൊ​​ളി​​ക്കു​​ന്ന​​തി​​നും മ​​റ്റും ചു​​മ​​ത​​ല​​യു​​ള്ള നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രെ ക​​ള​​ക്ട​​റും ഡി​​എ​​മ്മും നി​​യ​​മി​​ക്ക​​ണം.

►ഉ​​ട​​മ​യ്​​ക്ക് അ​​ന​​ധി​​കൃ​​ത നി​​ർ​​മി​​തി​​ക​​ൾ സ്വ​​യം പൊ​​ളി​​ക്കാ​​ൻ 15 ദി​​വ​​സം അ​​നു​​വ​​ദി​​ക്ക​​ണം. ഇ​​തി​​നു​​ള്ളി​​ൽ ഉ​​ട​​മ പൊ​​ളി​​ക്കാ​​തി​​രി​​ക്കു​​ക​​യും അ​​പ്പീ​​ൽ അ​​തോ​​റി​​റ്റി പൊ​​ളി​​ക്ക​​ൽ ത​​ട​​യാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്താ​​ൽ മാ​​ത്ര​​മേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​വൂ.

►പൊ​​ളി​​ക്കു​​ന്ന​​തി​​നു മു​​ന്പ്, ര​​ണ്ട് സാ​​ക്ഷി​​ക​​ൾ ഒ​​പ്പി​​ട്ട വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്ക​​ണം.

►പൊ​​ളി​​ച്ചു​​മാ​​റ്റ​​ൽ ന​​ട​​പ​​ടി​​ക​​ൾ വീ​​ഡി​​യോ​​ഗ്രാ​​ഫ് ചെ​​യ്യ​​ണം. വീ​​ഡി​​യോ റി​​ക്കാ​​ർ​​ഡിം​​ഗ് സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്.

►പൊ​​ളി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​തൊ​​ക്കെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ത്തു എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി മു​​നി​​സി​​പ്പ​​ൽ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് കൈ​​മാ​​റ​​ണം. ഈ ​​റി​​പ്പോ​​ർ​​ട്ട് ഡി​​ജി​​റ്റ​​ൽ പോ​​ർ​​ട്ട​​ലി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക​​യും വേ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.