വയനാട് ഉരുൾപൊട്ടൽ: അടിയന്തര ഇടപെടലിന് പ്രധാനമന്ത്രിക്ക് കത്ത്
വയനാട് ഉരുൾപൊട്ടൽ: അടിയന്തര ഇടപെടലിന് പ്രധാനമന്ത്രിക്ക് കത്ത്
Monday, November 11, 2024 3:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട്ടി​​​ലെ ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ശ്ര​​​ദ്ധ​​​യും ഇ​​​ട​​​പെ​​​ട​​​ലും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി. ​​​സ​​​ന്തോ​​​ഷ് കു​​​മാ​​​ർ എം​​​പി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ അ​​​ച്ഛ​​​നെ​​​യും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട കൊ​​​ച്ചു​​​പെ​​​ണ്‍കു​​​ട്ടി നൈ​​​സ​​​യു​​​ടെ ഫോ​​​ട്ടോ​​​യും ക​​​ത്തി​​​നോ​​​ടൊ​​​പ്പം ന​​​ൽ​​​കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​യ​​​നാ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ കൊ​​​ച്ചു നൈ​​​സ​​​യെ കൈ​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ വൈ​​​റ​​​ലാ​​​വു​​​ക​​​യും ദേ​​​ശീ​​​യ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ര​​​ണ്ട് ദി​​​വ​​​സം മു​​​ന്പാ​​​ണ് എം​​​പി നൈ​​​സ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ വാ​​​ട​​​ക വീ​​​ട്ടി​​​ലാ​​​​ണ് അ​​​മ്മ​​​യ്ക്കും അ​​​മ്മൂ​​​മ്മ​​​യ്ക്കു​​​മൊ​​​പ്പം കു​​​ഞ്ഞ് നൈ​​​സ താ​​​മ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​നാ​​​ണ്, നൈ​​​സ​​​യോ​​​ടൊ​​​പ്പം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ൽ​​​ക്കു​​​ന്ന ചി​​ത്രം അ​​​യ​​​ച്ച​​​തെ​​​ന്ന് എം​​​പി പ​​​റ​​​ഞ്ഞു. ഒ​​​രു കൊ​​​ച്ചു പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ നി​​​ഷ്ക​​​ള​​​ങ്ക​​​ത രാ​​​ഷ്‌​​ട്രീ​​​യ നേ​​​ട്ട​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ലെ പൊ​​​ള്ള​​​ത്ത​​​ര​​​വും സ​​​ഹാ​​​നു​​​ഭൂ​​​തി ഇ​​​ല്ലാ​​​യ്മ​​​യും ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​നാ​​​ണ് ക​​​ത്തി​​​നൊ​​​പ്പം ഫോ​​​ട്ടോ​​​യും അ​​​യ​​​ച്ച​​​തെ​​​ന്നും സ​​​ന്തോ​​​ഷ് കു​​​മാ​​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.