മാസപ്പടി കേസ്: രേഖകൾ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎൽ
മാസപ്പടി കേസ്: രേഖകൾ കൈമാറാൻ കഴിയില്ലെന്നു സിഎംആർഎൽ
Wednesday, November 13, 2024 2:00 AM IST
ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ നി​യ​മ​പ്ര​കാ​ര​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്നും രേ​ഖ​ക​ൾ കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും സി​എം​ആ​ർ​എ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​എം​ആ​ർ​എ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു രേ​ഖ​ക​ൾ കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നു സി​എം​ആ​ർ​എ​ൽ അ​റി​യി​ച്ച​ത്. കേ​സ് അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്നും സി​എം​ആ​ർ​എ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


അ​തേ​സ​മ​യം ഹ​ർ​ജി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സി​നു (എ​സ്എ​ഫ്ഐ​ഒ) കോ​ട​തി പ​ത്തു​ദി​വ​സം സ​മ​യം അ​നു​വ​ദി​ച്ചു. അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി കോ​ട​തി ഡി​സം​ബ​ർ നാ​ലി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

കേ​സി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ എ​സ്എ​ഫ്ഐ​ഒ​യെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു സി​എം​ആ​ർ​എ​ൽ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.