മണിപ്പുർ കലാപം: 20 കന്പനി കേന്ദ്രസേനകൂടി
മണിപ്പുർ കലാപം: 20 കന്പനി  കേന്ദ്രസേനകൂടി
Thursday, November 14, 2024 1:57 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ 20 ക​ന്പ​നി കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളെ കൂ​ടി മ​ണി​പ്പു​രി​ലേ​ക്ക​യ​ച്ചു. ഉ​ട​ൻ പു​റ​പ്പെ​ടാ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ട അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ 15 ക​ന്പ​നി സി​ആ​ർ​പി​എ​ഫും (സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ്) അ​തി​ർ​ത്തി ര​ക്ഷാ സേ​ന​യു​ടെ അ​ഞ്ചു ക​ന്പ​നി​യും (ബി​എ​സ്എ​ഫ്) ആ​ണ്.

മ​ണി​പ്പു​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മൂ​ന്നി​ന് അ​ക്ര​മ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ശേ​ഷം ഇ​ന്ന​ലെ അ​യ​ച്ച 20 ക​ന്പ​നി ഉ​ൾ​പ്പെ​ടെ മൊ​ത്തം 218 ക​ന്പ​നി കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളെ​യാ​ണു സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്രം നി​യോ​ഗി​ച്ച​ത്.

ആ​കെ 28,00ൽ ​ഏ​റെ കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളെ​യാ​ണു മ​ണി​പ്പു​രി​ലേ​ക്കു പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ച്ച​ത്. സൈ​ന്യ​ത്തി​നും ആ​സാം റൈ​ഫി​ൾ​സി​നും മ​ണി​പ്പു​ർ പോ​ലീ​സി​നും പു​റ​മെ​യാ​ണി​ത്. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന​ക​ളെ ഇ​ന്ന​ലെ മ​ണി​പ്പു​ർ ത​ല​സ്ഥാ​ന​മാ​യി ഇം​ഫാ​ലി​ലെ​ത്തി​ച്ച​ത്.

പു​തു​താ​യി അ​യ​ച്ച 20 ക​ന്പ​നി കേ​ന്ദ്ര​സേ​ന​ക​ളു​ടെ നി​യ​ന്ത്ര​ണം ഈ ​മാ​സം 30 വ​രെ മ​ണി​പ്പു​ർ സ​ർ​ക്കാ​രി​നാ​യി​രി​ക്കു​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​സേ​ന​ക​ളു​ടെ മ​ണി​പ്പു​രി​ലെ വി​ന്യാ​സം നീ​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ അ​റി​യി​ച്ചു.

ഇ​തേ​സ​മ​യം, ഏ​ക​പ​ക്ഷീ​യ​മാ​യി കു​ക്കി​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണു തി​ക​ച്ചും പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​പ്പു​രി​ലെ ബി​രേ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​ക​ളെ എ​ത്തി​ച്ച​തെ​ന്നു കു​ക്കി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.

സൈ​ന്യ​ത്തി​ന്‍റെ​യും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും ആ​യു​ധ​പ്പു​ര​ക​ൾ വ​രെ കൊ​ള്ള​യ​ടി​ച്ച മെ​യ്തെ​യ്ക​ളു​ടെ മേ​ഖ​ല​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ​ക്കാ​യെ​ന്ന പേ​രി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളോ സം​യു​ക്ത ഓ​പ്പ​റേ​ഷ​നു​ക​ളോ ന​ട​ത്തു​ന്നി​ല്ലെ​ന്നും കു​ക്കി​ക​ളു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ സൈ​നി​ക, അ​ർ​ധ​സൈ​നി​ക, പോ​ലീ​സ് സം​യു​ക്ത തേ​ർ​വാ​ഴ്ച​യാ​ണു ന​ട​ത്തു​ന്ന​തെ​ന്നും കു​ക്കി നേ​താ​ക്ക​ൾ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


ജ​ന​സം​ഖ്യ​യു​ടെ 53 ശ​ത​മാ​നം വ​രു​ന്ന മെ​യ്തെ​യ്ക​ളും അ​വ​രു​ടെ സ​ർ​ക്കാ​രും ചേ​ർ​ന്ന് 16 ശ​ത​മാ​നം മാ​ത്ര​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന വം​ശീ​യ​വും വ​ർ​ഗീ​യ​വു​മാ​യ ആ​ക്ര​മ​ണ​മാ​ണു ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​തെ​ന്നു കു​ക്കി​ക​ൾ ആ​രോ​പി​ച്ചു. തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു സ​ർ​ക്കാ​രും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​യു​ക്ത സേ​ന​യും ന​ട​ത്തു​ന്ന​ത്.

പ​തി​നെ​ട്ടു മാ​സ​മാ​യി ക​ലാ​പം നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത ബി​രേ​ൻ സിം​ഗ് സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്, രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യോ​ടും നി​യ​യ​വ്യ​വ​സ്ഥ​യോ​ടു​മു​ള്ള അ​വ​ഹേ​ള​ന​വും വെ​ല്ലു​വി​ളി​യു​മാ​ണെ​ന്നു കു​ക്കി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഏ​താ​ണ്ടെ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും മെ​യ്തെ​യ് അ​നു​കൂ​ല സ​ർ​ക്കാ​ർ ഭാ​ഷ്യം മാ​ത്ര​മാ​ണു റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​തെ​ന്ന​തും ദുഃ​ഖ​ക​ര​മാ​ണെ​ന്നു കു​ക്കി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, അ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലു​മു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധി​ച്ചു.

ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന സി​ആ​ർ​പി​എ​ഫു​കാ​രെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നു പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കു​ക്കി​ക​ളു​ടെ ആ​വ​ശ്യ​വും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു ത​ട​സ​മാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.