ഡൽഹിയിലെ ജലക്ഷാമം: ഹിമാചൽപ്രദേശിനോട് കൂടുതൽ ജലം വിട്ടുനൽകാൻ സുപ്രീംകോടതി
ഡൽഹിയിലെ ജലക്ഷാമം:  ഹിമാചൽപ്രദേശിനോട് കൂടുതൽ  ജലം വിട്ടുനൽകാൻ സുപ്രീംകോടതി
Friday, June 7, 2024 3:40 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ജ​ലം വി​ട്ടു​ന​ൽ​കാ​ൻ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ത​ട​സം സൃ​ഷ്‌​ടി​ക്ക​രു​തെ​ന്ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

137 ക്യൂ​സെക്​സ് വെ​ള്ളം വി​ട്ടു​ന​ൽ​കാ​നാ​ണ് ഹി​മാ​ച​ൽ സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​പ്പ​ർ യ​മു​ന റി​വ​ർ ബോ​ർ​ഡി​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.


ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന സ​ർ​ക്കാ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ക​ടു​ത്ത ചൂ​ട് തു​ട​രു​ന്ന ഡ​ൽ​ഹി​യി​ൽ ജ​ല​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.